LiveTV

Live

Gulf

നല്ല മാറ്റങ്ങളെ ഉൾക്കൊണ്ട് ​സിനിമകളെ കൂടുതൽ മികച്ചതാക്കാനാണ്​ നോക്കുന്നതെന്ന് സിദ്ദീഖ്

നല്ല മാറ്റങ്ങളെ ഉൾക്കൊണ്ട് ​സിനിമകളെ കൂടുതൽ മികച്ചതാക്കാനാണ്​ നോക്കുന്നതെന്ന് സിദ്ദീഖ്
Summary
ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുടെ സർവീസും മെയിന്റനൻസും ചെയ്യുന്ന 'വൈറ്റൽ മെഡിക്കൽ എക്യുപ്മെന്റ്സ്​' ന്റെ ബ്രാൻറ്​ അംബാസഡറായാണ്​ സിദ്ദീഖ്​ ദുബൈയിൽ എത്തിയത്

തുടർന്നു പോരുന്ന രീതികൾ മാത്രം മുറുകെ പ്പിടിച്ച് ​ഞാനാണ്​ ശരി എന്ന്​ സഥാപിക്കാനല്ല, നല്ല മാറ്റങ്ങളെ ഉൾക്കൊണ്ട്​ സിനിമകളെ കൂടുതൽ മികച്ചതാക്കാനാണ്​ നോക്കുന്നതെന്ന്​ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ സിദ്ദീഖ്​ പറഞ്ഞു.

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുടെ സർവീസും മെയിൻറനൻസും ചെയ്യുന്ന 'വൈറ്റൽ മെഡിക്കൽ എക്യുപ്​മെൻറ്​സ്​' ബ്രാൻറ്​ അംബാസഡറായാണ്​ സിദ്ദീഖ്​ ദുബൈയിൽ എത്തിയത്​. റാംജി റാവ്​ സ്‍പീക്കിങും മഞ്ഞിൽ വിരിഞ്ഞ പൂക്കളും തീയററ്ററിലെത്തിയത്​ അക്കാലത്തെ മികച്ച മാറ്റങ്ങളായിട്ടാണ്​. പുതിയ തലമുറ ചെയ്യുന്ന ചിത്രങ്ങളുടെ അതേ പാറ്റേൺ പിൻതുടരാൻ സാധിച്ചു കൊള്ളണമെന്നില്ലെന്നും സിദ്ദീഖ്​ പ്രതികരിച്ചു.

അഭിനയപാടവത്തിനും അനുഭവ സമ്പത്തിനും പുറമെ കാലത്തിനും തലമുറക്കുമൊപ്പം നവീകരിക്കാനുള്ള സന്നദ്ധതയാണ്​ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മികവെന്നും സിദ്ദീഖ്​ കൂട്ടിച്ചേർത്തു. മെഡിക്കൽ ഉപകരണ മെയിന്റനൻസ്​ സേവനം ദുബൈയിലേക്കു കൂടി വ്യാപിപ്പിക്കുകയാണെന്ന്​ വൈറ്റൽ മെഡിക്കൽ എക്യുപ്​മെൻറ്‍സ്​ സംഘാടകർ പറഞ്ഞു. ഫൈസൽ മഹ്​മൂദ്​, സിദ്ദീഖ്​ മഠത്തിപ്പറമ്പിൽ എന്നിവരും സംസാരിച്ചു.