LiveTV

Live

Gulf

കെഎസ്എഫ്ഇ പ്രവാസി ചിട്ടി രജിസ്ട്രേഷന്‍ ഉദ്ഘാടനം ഇന്ന്

കെഎസ്എഫ്ഇ പ്രവാസി ചിട്ടി രജിസ്ട്രേഷന്‍ ഉദ്ഘാടനം ഇന്ന്
Summary
ആദ്യഘട്ടത്തില്‍ യു എ ഇയിലെ പ്രവാസികള്‍ക്കായാണ് കെഎസ്എഫ്ഇ ചിട്ടി ഏര്‍പ്പെടുത്തുന്നത്

കെഎസ്എഫ്ഇ പ്രവാസികള്‍ക്കായി ആരംഭിക്കുന്ന ചിട്ടിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ യു എ ഇയിലെ പ്രവാസികള്‍ക്കായാണ് കെഎസ്എഫ്ഇ ചിട്ടി ഏര്‍പ്പെടുത്തുന്നത്.

പൂര്‍ണമായും ഓണ്‍ലൈനിലൂടെ ഇടപാടുകള്‍ സാധ്യമായ ചിട്ടിയാണ് കെഎസ്എഫ്ഇ പ്രവാസികള്‍ക്കായി ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ ഉദ്ഘാടനം നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി ആദ്യ അംഗമാകും. ചിട്ടിയില്‍ ആദ്യം രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഷോപ്പിംങ്ങ് ഫെസ്റ്റിവലിന് ടൂ വേ വിമാന ടിക്കറ്റോ, കെ.ടി.ഡി.സി ഹോളിഡേ പാക്കേജ് എന്നിവയാണ് സമ്മാനം. www. pravasi.ksfe.com എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ചിട്ടിയില്‍ അംഗമാകുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും പ്രഖ്യാപിച്ചിട്ടുണ്ട്.