LiveTV

Live

Gulf

ദുബൈ ജുമൈറ ബീച്ച് അടച്ചു 

ദുബൈ ജുമൈറ ബീച്ച് അടച്ചു 
Summary
കാറ്റില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ദുബൈയിലെ ജുമൈറ ബീച്ച് താല്‍കാലികമായി അടച്ചത്.

കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് ദുബൈയിലെ ജുമൈറ ബീച്ച് താല്‍കാലിമായി അടച്ചു. പെരുന്നാള്‍ അവധി പ്രമാണിച്ച് ബീച്ചിലേക്ക് കൂടുതല്‍ ആളുകളെത്തവെയാണ് ബീച്ച് അടച്ചത്. അതിനിടെ അജ്മാന്‍ ബീച്ചില്‍ ആഫ്രിക്കന്‍ സ്വദേശി മുങ്ങി മരിച്ചു.

കാറ്റില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ദുബൈയിലെ ജുമൈറ ബീച്ച് താല്‍കാലികമായി അടച്ചത്. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ഓപ്പണ്‍ ബീച്ചുകളിലൊന്നാണിത്. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കടല്‍പ്രക്ഷുബ്ദമാകുമെന്നും അഞ്ച് മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

തിരമാല ശക്തമാകുന്നത് കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ഭീഷണിയാകുമെന്ന സാഹചര്യത്തിലാണ് ഇന്ന് രാത്രി മുതല്‍ നാളെ പുലരും വരെ ബീച്ച് അടച്ചിടാന്‍ ദുബൈ നഗരസഭയുടെ രക്ഷാപ്രവര്‍ത്തന വിഭാഗം തീരുമാനിച്ചത്. പെരുന്നാള്‍ അവധിക്കിടെ അജ്മാന്‍ ബീച്ചില്‍ മൂന്ന് പേര്‍ കടലില്‍ മുങ്ങി. രണ്ടുപേരെ രക്ഷപ്പെടുത്താനായെങ്കിലും ആഫ്രിക്കന്‍ സ്വദേശി മുങ്ങിമരിച്ചു.