LiveTV

Live

Gulf

സൌദിയിലെ നാഷണൽ മ്യൂസിയം ലോകോത്തര നിലവാരത്തിലേക്ക്

Summary
റിയാദിൽ ബത്ഹക്ക്​ സമീപത്തെ മ്യൂസിയമാണ്​ പുതിയ രൂപത്തിലും ഭാവത്തിലും മാറ്റിയൊരുക്കുന്നത്

സൗദി അറേബ്യയിലെ നാഷണൽ മ്യൂസിയം ലോകോത്തര നിലവാരത്തിലേക്ക് വികസിപ്പിക്കാൻ തീരുമാനം. റിയാദിൽ ബത്ഹക്ക്​ സമീപത്തെ മ്യൂസിയമാണ്​ പുതിയ രൂപത്തിലും ഭാവത്തിലും മാറ്റിയൊരുക്കുന്നത്.

സൗദി ടൂറിസം ആന്റ്​ നാഷനൽ ഹെറിറ്റേജിനു കീഴിലാണ് മ്യൂസിയം വികസിപ്പിക്കുന്നത്.​ ഇതിനുള്ള നടപടികൾക്ക്​ തുടക്കം കുറിച്ചു കഴിഞ്ഞു. രണ്ട്​ മാസത്തിനകം പുതിയ മ്യൂസിയത്തിന്റെ ആദ്യഘട്ടം പൂർത്തിയാവും. മേഖലയിലെയും ലോകത്തെ തന്നെയും വലുതും അത്യാധുനികവുമായ കാഴ്ച ബംഗ്ലാവാക്കി മാറ്റുകയാണ്​ അധികൃതരുടെ ലക്ഷ്യം. പൈതൃക ഗാലറി, തിയറ്റർ, റെസ്റ്റൊറൻറ്സ്​, ട്രെയിനിങ്​ റൂം തുടങ്ങിയവ മ്യൂസിയത്തിലൊരുക്കും. സൗദിയുടെ പൈതൃകം ഉൾകൊള്ളുന്ന ഫോർസ്റ്റാർ ഹോട്ടലും ഇതോടനുബന്ധിച്ചുണ്ടാവും. ഒരു ട്രസ്റ്റിന്​ കീഴിലാവും ആധുനിക മ്യൂസിയം. ട്രസ്റ്റ്​ രൂപവത്​കരിക്കാൻ എസ്​. സി. ടി. എച്ച്​ ചെയർമാൻ സൂൽത്താൻ ബിൻ സൽമാൻ ഉത്തരവിറക്കിയിട്ടുണ്ട്​. പ്രത്യേക കമ്മിറ്റിയുടെ മേൽനോട്ടത്തിലാവും വികസന പദ്ധതി പൂർത്തിയാക്കുക.