ഗള്‍ഫിനും ഇന്ന് കേരളത്തിനൊപ്പം പെരുന്നാള്‍
വിട. ഇരു ഹറമുകള്ക്കും. വിട പാപമുക്തമാക്കിയ റമദാന്. പെരുന്നാള്‍ പ്രാര്‍ഥനയോടെ ഹറമില്‍ നിന്നും മടങ്ങുകയാണ് ലക്ഷോപലക്ഷം വിശ്വാസികള്‍.
മാസപ്പിറവി കണ്ടതോടെ വ്രതകാലത്തിനൊടുവില് കേരളത്തിനൊപ്പം ഗള്‍ഫിനും പെരുന്നാളോഘോഷം. റമദാന് പൂര്‍ത്തിയാക്കി ഇരു ഹറമിനോടും വിടവാങ്ങുകയാണ് ലക്ഷോപലക്ഷം വിശ്വാസികള്‍. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിപുലമാണ് പെരുന്നാള്‍ നിസ്കാരവും ആഘോഷവും.
വിട. ഇരു ഹറമുകള്ക്കും. വിട പാപമുക്തമാക്കിയ റമദാന്. പെരുന്നാള്‍ പ്രാര്‍ഥനയോടെ ഹറമില്‍ നിന്നും മടങ്ങുകയാണ് ലക്ഷോപലക്ഷം വിശ്വാസികള്‍.
ഇരു ഹറമിലേയും പെരുന്നാള്‍ നമസ്കാരത്തിലും സൗദിയുടെ വിവിധ ഭാഗങ്ങളിലും ഒരുക്കിയ ഈദ്ഗാഹിലും ലക്ഷങ്ങള്‍ പങ്കാളികളായി. സൗദിക്ക് പുറമെ യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലും ചെറിയ പെരുന്നാളോഘം തുടരുകയാണ്. ഇവിടെയെല്ലാം മലയാളി നേതൃത്വത്തിലുള്ള ഈദ്ഗാഹുകളുമുണ്ടായി. റമദാനില്‍ നേടിയെടുത്ത ആത്മ ചൈതന്യം ചോരാതെ പെരുന്നാള്‍ മധുരത്തിലാണ് പ്രവാസികളും.