LiveTV

Live

Gulf

ഇസ്​ലാമിനെതിരെ തെറ്റിദ്ധാരണ പരത്തും വിധം പ്രചരണം; പഞ്ചനക്ഷത്ര ഷെഫിനെ പുറത്താക്കി

ഇസ്​ലാമിനെതിരെ തെറ്റിദ്ധാരണ പരത്തും വിധം പ്രചരണം; പഞ്ചനക്ഷത്ര ഷെഫിനെ പുറത്താക്കി
Summary
ദുബൈയിലെ നക്ഷത്ര ഹോട്ടലിലെ സെലിബ്രിറ്റി ഷെഫ്​ അതുൽ കൊച്ചാറിനെയാണ്​ പുറത്താക്കിയത്

ഇസ്​ലാമിനെതിരെ തെറ്റിദ്ധാരണ പരത്തുംവിധം ട്വിറ്ററിലൂടെ അവഹേളനം നടത്തിയ പഞ്ചനക്ഷത്ര ഷെഫിനെ പുറത്താക്കി. ദുബൈയിലെ നക്ഷത്ര ഹോട്ടലിലെ സെലിബ്രിറ്റി ഷെഫ്​ അതുൽ കൊച്ചാറിനെയാണ്​ പുറത്താക്കിയത്​.

അമേരിക്കൽ ടെലിവിഷനിൽ നടി പ്രിയങ്ക ചോപ്ര ഹിന്ദുത്വ ദേശീയവാദികളെ ഭീകരവാദികൾ എന്ന്​ വിശേഷിപ്പിച്ചതിന്​ മറുപടിയാണ്​ അതുൽ കൊച്ചാർ ട്വീറ്റ്​ ചെയ്തത്​. രണ്ടായിരം വർഷത്തിലേറെയായി ഇസ്ലാമിന്റെ ഭീകരതക്കിരയാവുന്ന ഹിന്ദുക്കളുടെ വികാരം പ്രിയങ്ക കാണാതെ പോയത്​ സങ്കടകരമാണെന്നായിരുന്നു ട്വീറ്റ്​.എന്നാൽ, പിന്നീട്​ അതു ഡിലീറ്റ്​ ചെയ്ത അതുൽ താൻ ഇസ്ലാം വിരുദ്ധനല്ലെന്നും അപ്പോഴത്തെ വികാരത്തിൽ നടത്തിയ അഭിപ്രായ പ്രകടനത്തിലെ വലിയ തെറ്റിൽ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു. ഇസ്ലാം 1400 വർഷം മുൻപ്​ സ്ഥാപിതമായതാണെന്നും ആ ട്വീറ്റിൽ വിശേഷിപ്പിക്കുന്നു. ഇതിനകം പരന്നു കഴിഞ്ഞ ആദ്യ ട്വീറ്റ്​ സാമൂഹിക മാധ്യമ ഉപയോക്താക്കൾക്കിടയിൽ ഏറെ വേദനക്കും പ്രതിഷേധത്തിനും വഴിവെച്ചു. ഷെഫിനെ പുറത്താക്കണമെന്ന ആവശ്യവും റസ്റ്റോറന്റ്​ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളുമുണ്ടായി. ഹോട്ടലിൽ നടത്താൻ നിശ്ചയിച്ച പാർട്ടികളും പരിപാടികളും റദ്ദാക്കിയാണ്​ ചിലർ പ്രതിഷേധിച്ചത്​.

തന്റെ നടപടി മുസ്ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തിയതിൽ ദു:ഖമുണ്ടെന്നും മാപ്പാക്കണമെന്നും അഭ്യർഥിച്ച്​ കൊച്ചാർ വീണ്ടും രംഗത്തു വന്നു. പൊറുക്കാൻ പറ്റാത്ത പാതകം തന്നെയാണ്​ തന്റെ ഭാഗത്തു സംഭവിച്ചതെന്നും മാപ്പഭ്യർഥനയിൽ അദ്ദേഹം വ്യക്തമാക്കി.