LiveTV

Live

Gulf

കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു; കോണ്‍സുല്‍ ജനറല്‍ ഇറങ്ങിപ്പോയി

Summary
മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ കുറിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്നാണ് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇറങ്ങിപ്പോയത്

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ കുറിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്നാണ് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇറങ്ങിപ്പോയത്.

മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിനെ കുറിച്ച് കെഎംസിസി നേതാവ് പുത്തൂര്‍ റഹ്മാന്‍ രചിച്ച പുസ്തത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു നാടകീയ രംഗങ്ങള്‍. പുസ്തകം പരിചയപ്പെടുത്തി മാധ്യമപ്രവര്‍ത്തക ഭാഷാ സിങ് ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് കോണ്‍സുല്‍ ജനറല്‍ വിപുലിനെ ചൊടിപ്പിച്ചത്.

വിദേശരാജ്യത്ത് ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് നയതന്ത്ര ഉദ്യോഗസ്ഥന്‍ നിലപാടെടുടത്തപ്പോള്‍ വസ്തുതകള്‍ പറയുന്നത് തെറ്റല്ലെന്ന് ചൂണ്ടിക്കാട്ടി പി.വി അബ്ദുല്‍വഹാബ് എംപിയും രംഗത്തെത്തി. ഇതോടെയാണ് കോണ്‍സുല്‍ ജനറല്‍ ചടങ്ങ് ബഹിഷ്കരിച്ചത്.