LiveTV

Live

Gulf

മുഹമ്മദ് നബിയുടെ പ്രവചനം പോലെ കത്തിക്കരിഞ്ഞ ഒരു പര്‍വതം

മുഹമ്മദ് നബിയുടെ പ്രവചനം പോലെ കത്തിക്കരിഞ്ഞ ഒരു പര്‍വതം
Summary
ഹിജാസ് പ്രവിശ്യയില്‍ അഗ്നിഗോളം പ്രത്യക്ഷപ്പെടുമെന്നത് പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രവചനമായിരുന്നു. ആ പ്രവചനം പുലര്‍ന്ന ഒരു പര്‍വതമുണ്ട് കത്തിക്കരിഞ്ഞ് മദീനയില്‍.

ഹിജാസ് പ്രവിശ്യയില്‍ അഗ്നിഗോളം പ്രത്യക്ഷപ്പെടുമെന്നത് പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രവചനമായിരുന്നു. ആ പ്രവചനം പുലര്‍ന്ന ഒരു പര്‍വതമുണ്ട് കത്തിക്കരിഞ്ഞ് മദീനയില്‍. വിശ്വാസികളെ വിസ്മയിപ്പിക്കുന്ന ആ പര്‍വത പ്രദേശത്ത് കത്തിക്കരിഞ്ഞ കനലുകള്‍ ഇന്നും കാണാം.

ദൈവത്തിന്റെ പ്രവാചകനായി നിയോഗിക്കപ്പെട്ടതിന് തെളിവായി പ്രവാചകന്മാര്‍ പൊതുസമൂഹത്തിന് നല്‍കാറുള്ളതാണ് പ്രവചനങ്ങള്‍. ഹിജാസ് പ്രവിശ്യയില്‍ അഗ്നി പ്രത്യക്ഷപ്പെടാതെ ഈ ലോകമസാനിക്കുകയില്ലെന്നായിരുന്നു മഹമ്മദ് നബിയുടെ പ്രവചനം. ആ തീഗോളത്തിന്റെ വെളിച്ചം ആയിരം കാതമകലെ ബുസ്റ പട്ടണത്തിലെ ഒട്ടകങ്ങള്‍ക്ക് മേല്‍ പതിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇസ്ലാമിക ചരിത്ര രേഖകകള്‍ പ്രകാരം പ്രവചനം പുലര്‍ന്നത് പ്രവാചകന്റെ മരണാനന്തരം 600 വര്‍ഷം കഴിഞ്ഞ്. അന്നോളം തീകനല്‍ പോലുമില്ലാത്തിരുന്ന ബനീഖുറൈളയെന്ന ഈ മേഖലയില്‍ ആദ്യമായി അഗ്നി പര്‍വതം പൊട്ടി.

കത്തിക്കരിഞ്ഞ കനല്‍ കണക്കെ കിടക്കുന്ന പാറക്കല്‍ കൂട്ടങ്ങള്‍ ഇന്നും മദീനയിലെത്തുന്നവര്‍ക്ക് കാണാം. ഒരത്ഭുതം കണക്കെ വിശ്വാസികള്‍ ഇന്നും ഇവിടെയെത്താറുണ്ട്.