LiveTV

Live

Gulf

ഇന്ത്യയിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്ക് കുവൈത്ത് ഭാഗികമായി നീക്കി

ഇന്ത്യയിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്ക് കുവൈത്ത് ഭാഗികമായി നീക്കി
Summary
ഭക്ഷ്യവസ്​തുക്കൾ നന്നായി കഴുകിയ ശേഷം ഉപയോഗിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു

ഇന്ത്യയിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കുവൈത്ത് ഭാഗികമായി നീക്കി. ഇതനുസരിച്ചു കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽനിന്ന്​ പഴം, പച്ചക്കറികൾ എത്തും. ഭക്ഷ്യവസ്​തുക്കൾ നന്നായി കഴുകിയ ശേഷം ഉപയോഗിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയിലെ ഭക്ഷ്യ സുരക്ഷാ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത് . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിപ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തിട്ടില്ലാത്ത സാഹചര്യത്തിലാണ്​ കേരളമോഴികെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി വിലക്ക് ​ നീക്കിയത്​. അതേസമയം കേരളത്തിനിന്ന്​ ശീതീകരിച്ചതും അല്ലാത്തതുമായ പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം തുടരും. നിപ വൈറസ്​ ഭീതി പൂർണമായും മാറുന്ന മുറക്ക്​ കേരളത്തിൽനിന്നുള്ള ഇറക്കുമതി വിലക്കും നീക്കും. വൈറസ്​ ഭീതിയെ തുടർന്ന്​ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക്​ കുവൈത്ത്​ മേയ്​ 31 മുതലാണ്​ വിലക്ക്​ ഏർപ്പെടുത്തിയത്​. കേരളത്തിൽനിന്ന്​ എത്തുന്ന യാത്രക്കാരുടെ ബാഗേജിൽനിന്ന്​ പഴങ്ങളും പച്ചക്കറികളും കുവൈത്ത്​ വിമാനത്താവളത്തിൽ എടുത്തുമാറ്റുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. കേരളത്തിലെ നിപ വൈറസ്​ ഭീതിയുടെ പശ്ചാത്തലത്തിൽ ​ കഴിഞ്ഞ ദിവസം കുവൈത്ത് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. വൈറസ്​ എത്താതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന്​ വ്യക്​തമാക്കിയ മന്ത്രാലയം ഭക്ഷ്യവസ്​തുക്കൾ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കണമെന്ന്​ നിർദേശിച്ചു.