LiveTV

Live

Gulf

ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്കും ഖത്തറില്‍ വിലക്ക്

ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്കും ഖത്തറില്‍ വിലക്ക്
Summary
സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ് ഉപരോധ രാജ്യങ്ങളിലെ മരുന്നിനും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്കും ഖത്തറില്‍ വിലക്കേര്‍പ്പെടുത്തി. സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ് ഉപരോധ രാജ്യങ്ങളിലെ മരുന്നിനും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഉ​പ​രോ​ധ​രാ​ജ്യ​ങ്ങ​ളാ​യ സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ബ​ഹ്​​റൈ​ൻ, ഇൗ​ജി​പ്​​ത്​ എ​ന്നി​വ​യു​ടെ മ​രു​ന്നു​ക​ൾ ഖ​ത്ത​റി​ൽ ഇ​നി മു​ത​ൽ വി​ൽ​ക്കാ​ൻ പാ​ടി​ല്ല. പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഫാ​ർ​മ​സി ആ​ന്റ്​ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്​​മെ​ന്റാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വ്​ ഇ​റ​ക്കി​യ​ത്. രാ​ജ്യ​ത്തെ എ​ല്ലാ ഫാ​ർ​മ​സി​ക​ളി​ൽ നി​ന്നും ഇൗ ​രാ​ജ്യ​ങ്ങ​ളു​ടെ മ​രു​ന്നു​ക​ൾ ഉ​ട​ൻ നീ​ക്ക​ണ​മെ​ന്ന്​​ വ​കു​പ്പ്​ അ​റി​യി​ച്ചു. ഇ​ത്ത​രം മ​രു​ന്നു​ക​ൾ ഡീ​ല​ർ​മാ​ർ​ക്ക്​ ത​ന്നെ തി​രി​ച്ചു​ന​ൽ​കു​ക​യാ​ണ്​ വേ​ണ്ട​ത്. വ​കു​പ്പി​ന്റെ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​ർ ഒാ​രോ ഫാ​ർ​മ​സി​യി​ലും ഉ​ത്ത​ര​വ്​ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. മേ​യ്​ 26ലെ ​സാ​മ്പ​ത്തി​ക വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളു​ടെ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഷെല്‍ഫുകളില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ മ​രു​ന്നു​ക​ൾ​ക്കും വി​ല​ക്ക്​ വ​രു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വ്​ ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ വ​രു​ന്ന മ​രു​ന്നു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ എ​ന്നി​വ​യെ​യാ​ണ്​ ബാ​ധി​ക്കു​ക. ഇ​തി​ന്​ പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ ഖ​ത്ത​ർ മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ​ന്ത്യ, തു​ർ​ക്കി, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ എന്നിവിടങ്ങളില്‍ നിന്നാണ് ഖത്തറിപ്പോള്‍ കൂടുതല്‍ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് ഇ​തി​നാ​ൽ പു​തി​യ ഉ​ത്ത​ര​വ്​ ഒ​രു ത​ര​ത്തി​ലും മ​രു​ന്നു​ക്ഷാ​മ​ത്തി​ന്​ ഇ​ട​യാ​ക്കു​ക​യി​ല്ലെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​യു​ന്നു.