LiveTV

Live

Gulf

ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ചൂട് ഗള്‍ഫിലേക്കും

ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ചൂട് ഗള്‍ഫിലേക്കും
Summary
ചെങ്ങന്നൂരിലെ ഓരോവോട്ടും നാട്ടിലെത്തിക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിര്‍ദേശം.

ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ചൂട് ഗള്‍ഫിലേക്കുമെത്തുന്നു. ചെങ്ങന്നൂരിലെ വോട്ടര്‍മാരെ തേടി രാഷ്ട്രീയപാര്‍ട്ടികള്‍ കടല്‍ കടന്നു തുടങ്ങി. ബിജെപിയാണ് ഗള്‍ഫില്‍ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

വേനല്‍ ചൂട് ശക്തമാവും മുന്‌പേ ഗള്‍ഫില്‍ തെരഞ്ഞെടുപ്പ് ചൂട് കനക്കുമെന്ന് ഉറപ്പായി. സംസ്ഥാന നേതാക്കളെ അണിനിരത്തിയാണ് ബിജെപിയുടെ പ്രവാസി വിഭാഗമായ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം അജ്മാനില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ചെങ്ങന്നൂരിലെ ഓരോവോട്ടും നാട്ടിലെത്തിക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിര്‍ദേശം.

ചെങ്ങന്നൂര്‍ പ്രവാസികളുടെ വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ വരെ കയറിചെല്ലാന്‍ ആവശ്യപ്പെട്ടാണ് ബിജെപി നേതാക്കള്‍ മടങ്ങിയത്. എന്‍. എന്‍ രാധാകൃഷന്‍, രാജസേനന്‍ എന്നിവര്‍ക്ക് പുറമെ ബിജെപി എന്‍ ആര്‍ ഇ സെല്‍, ഐപിഎഫ് എന്നിവയുടെ ഭാരവാഹികളും പങ്കെടുത്തു.