LiveTV

Live

Gulf

നന്‍മകള്‍ പൂത്ത് തളിര്‍ത്ത ഒരു ഇഫ്താര്‍ സംഗമം

നന്‍മകള്‍ പൂത്ത് തളിര്‍ത്ത ഒരു ഇഫ്താര്‍ സംഗമം
Summary
നോമ്പ് തുറക്കാനെത്തിയവർക്ക് റമദാൻ മാസക്കാലത്തിന്റെ നന്മകൾ അനുഭവിച്ചറിയാനുള്ള അവസരം കൂടിയായി ഈ വേറിട്ട നോമ്പ് തുറക്കാഴ്ച

ബഹ്റൈനിൽ നടന്ന വ്യത്യസ്തമായ ഒരു ഇഫ്താർ സംഗമത്തെക്കുറിച്ചാണ് ഇനി. നോമ്പ് തുറക്കാനെത്തിയവർക്ക് റമദാൻ മാസക്കാലത്തിന്റെ നന്മകൾ അനുഭവിച്ചറിയാനുള്ള അവസരം കൂടിയായി ഈ വേറിട്ട നോമ്പ് തുറക്കാഴ്ച.

പതിവു പോലുള്ള ഒരു നോമ്പ് തുറയാണ് എന്ന് കരുതിയാണ് അതിഥികൾ എത്തിച്ചേർന്നത്. പക്ഷെ ഈ ഇഫ്താർ വേറിട്ട ഒന്നാണെന്ന് അതിഥികൾക്ക് ബോധ്യമായത് എല്ലാവർക്കും സംഘാടകർ കണ്ണുകൾ മൂടാനുള്ള ഐ മാസ്ക് നൽകിയപ്പോഴാണ്. അൽപ നേരം കഴിഞ്ഞ് കണ്ണുകൾ തുറന്നപ്പോഴാണ് തങ്ങളോടൊപ്പം വിശിഷ്ട അതിഥികൾ നോമ്പ് തുറക്കാനെത്തിയിരിക്കുന്നു എന്ന് എല്ലാവർക്കും മനസിലായത്. ബഹ് റൈൻ ബ്ളൈൻഡ് സൊസൈറ്റിയിൽ അംഗത്വമുള്ള അന്ധന്മാരായ സഹോദരീ സഹോദരന്മാരാണ് ഈ സ്നേഹവിരുന്നിനായി ക്ഷണിക്കപ്പെട്ടത്. അകക്കണ്ണിന്റെ വെളിച്ചം മാത്രമുള്ളവരോടൊപ്പം സ്നേഹവും സൗഹൃദവും പങ്കിട്ട് പിന്നെ ഈ ഇഫ്താർ പങ്കെടുത്തവർക്കെല്ലാം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറി. ബഹ് റൈനിലെ സിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ഹോം സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ അതിഥികൾക്കെല്ലാം സമ്മാനങ്ങൾ നൽകാനും സംഘാടകർ മറന്നില്ല. അതിഥികൾക്കും ആതിഥേയർക്കും ഹ്യദ്യമായ അനുഭവമായി വ്യത്യസ്തമായ ഈ ഇഫ്താർ സംഗമം.