LiveTV

Live

Gulf

ദുബൈ കറാമയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് പാലങ്ങള്‍ തുറന്നു

ദുബൈ കറാമയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് പാലങ്ങള്‍ തുറന്നു
Summary
ശൈഖ്​ ഖലീഫ ബിൻ സായിദ്​ സ്​ട്രീറ്റിലെ ആദ്യപാലത്തിൽ ഇരു ഭാഗത്തേക്കും രണ്ട്​ ലൈനുകളാണുള്ളത്​. സാബീൽ സ്​ട്രീറ്റിൽ നിന്ന്​ ശൈഖ്​ സായിദ്​ സ്​​ട്രീറ്റിലേക്കുള്ളതാണ്​ രണ്ടാം പാലം

ദുബൈ കറാമയിലേക്കുള്ള ഗതാഗത കുരുക്കിന്​ പരിഹാരമായി പുതിയ പാലംതുറന്നു. കറാമക്കു പുറമെ ശൈഖ്​ റാശിദ്​, ശൈഖ്​ ഖലീഫാ ബിൻ സായിദ്​ സ്​​ട്രീറ്റ്​ ഇൻറർ സെക്​ഷനുകൾക്കിടയിലായി മറ്റൊരു പാലവും തുറന്നിട്ടുണ്ട്​. ഇരു പാലങ്ങളും ഗതാഗതം സുഗമമാക്കുമെന്ന്​ ദുബൈ ആർ.ടി.എ അറിയിച്ചു.

ശൈഖ്​ ഖലീഫ ബിൻ സായിദ്​ സ്​ട്രീറ്റിലെ ആദ്യപാലത്തിൽ ഇരു ഭാഗത്തേക്കും രണ്ട്​ ലൈനുകളാണുള്ളത്​. സാബീൽ സ്​ട്രീറ്റിൽ നിന്ന്​ ശൈഖ്​ സായിദ്​ സ്​​ട്രീറ്റിലേക്കുള്ളതാണ്​ രണ്ടാം പാലം. കറാമക്കു പുറമെ വേൾഡ്​ ട്രേഡ്​ സെൻറർ എന്നീ ഭാഗങ്ങളി​ലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും. അൽ ഗർഹൂദ്​, മിന റാശിദ്​ ഭാഗങ്ങളിലേക്കുള്ള ടണൽ നിർമാണം പുരോഗമിക്കുകയാണ്​. ഈ വർഷം മധ്യത്തോടെ ടണൽ യാഥാർഥ്യമാകുമെന്ന്​ ആർ.ടി.എ വ്യക്​തമാക്കി.

നഗരത്തിലെ ഗതാഗത വികസനം മുൻനിർത്തിയുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ്​ പുതിയ പാലങ്ങളെന്ന്​ ആർ.ടി.എ മേധാവി മതാർ അൽ തായർ പറഞ്ഞു. ശൈഖ്​ സായിദ്​ റോഡിൽ നിന്ന്​ നഗരത്തി​ന്‍റെ ഹൃദയ ഭാഗങ്ങളിലേക്ക്​ എളുപ്പം ചെന്നെത്താൻ സാധിക്കുന്ന വികസന രൂപരേഖയാണ്​ ആർ.ടി.എ ആവിഷ്​കരിക്കുന്നത്​.