LiveTV

Live

Gulf

മക്കക്ക് നേരെ വീണ്ടും മിസൈൽ; ത്വാഇഫിൽ വെച്ച് തകർത്തു

മക്കക്ക് നേരെ വീണ്ടും മിസൈൽ; ത്വാഇഫിൽ വെച്ച് തകർത്തു
Summary
മക്കക്ക് 69 കിലോമീറ്റർ അകലെയാണ് മിസൈൽ തകർന്നുവീണത്. നാശനഷ്ടങ്ങളില്ല. വ്യാഴം രാത്രിയോടെ ഉണ്ടായ സംഭവത്തെ കുറിച്ച് ഇന്ന് രാവിലെയാണ് അറബ് സഖ്യസേനയുടെ സെൻട്രൽ കമാൻഡ്

സൗദി അറേബ്യയിലെ മക്ക പട്ടണത്തിന് നേരെ വീണ്ടും യമനിൽ നിന്ന് മിസൈൽ. ഹൂതി വിമതർ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലിനെ ത്വാഇഫിന് സമീപം വെച്ച് സൗദി വ്യോമ പ്രതിരോധ സംവിധാനം തകർത്തു. മക്കക്ക് 69 കിലോമീറ്റർ അകലെയാണ് മിസൈൽ തകർന്നുവീണത്. നാശനഷ്ടങ്ങളില്ല.

മക്കക്ക് നേരെ വീണ്ടും മിസൈൽ; ത്വാഇഫിൽ വെച്ച് തകർത്തു

വ്യാഴാഴ്ച രാത്രിയോടെ ഉണ്ടായ സംഭവത്തെ കുറിച്ച് ഇന്ന് രാവിലെയാണ് അറബ് സഖ്യസേനയുടെ സെൻട്രൽ കമാൻഡ് ഒൗദ്യോഗികമായി വിശദീകരണം ഇറക്കിയത്. ഹജ്ജ് സീസണിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമത്തിെൻറ ഭാഗമാണിതെന്ന് സൗദിയുടെ ഔദ്യോഗിക വാർത്ത ഏജൻസി സൂചിപ്പിച്ചു.