LiveTV

Live

Gulf

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാലം ഷെയ്‌ഖ് ജാബർ അൽ അഹമ്മദ് കോസ്‌വേ 2018 ൽ പൂർത്തിയാകും

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാലം ഷെയ്‌ഖ് ജാബർ അൽ അഹമ്മദ് കോസ്‌വേ 2018 ൽ പൂർത്തിയാകും
Summary
കുവൈത്തിന്‍റെ തെക്ക്, വടക്ക് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോസ്‌വേ രണ്ടു ഭാഗങ്ങളായാണു നിർമിക്കുന്നത്. രണ്ടു ഭാഗങ്ങളും കൂടി 50 കിലോമീറ്ററാണു ദൈർഘ്യം.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാലം ഷെയ്‌ഖ് ജാബർ അൽ അഹമ്മദ് കോസ്‌വേ 2018 ൽ പൂർത്തിയാകും

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാല പദ്ധതിയായ ഷെയ്‌ഖ് ജാബർ അൽ അഹമ്മദ് കോസ്‌വേ 2018 നവംബറിൽ പൂർത്തിയാകും. കുവൈത്തിന്‍റെ തെക്ക്, വടക്ക് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോസ്‌വേ രണ്ടു ഭാഗങ്ങളായാണു നിർമിക്കുന്നത്. രണ്ടു ഭാഗങ്ങളും കൂടി 50 കിലോമീറ്ററാണു ദൈർഘ്യം. കുവൈത്ത് സിറ്റിയിൽ നിന്ന് പുതുതായി നിർമിക്കുന്ന സുബിയ നഗരവുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിന് 37.5 കിലോമീറ്ററാകും ദൈർഘ്യം.

ഗസാലി റോഡ് ഇന്റർസെക്‌ഷനിൽനിന്ന് തുടങ്ങി സുബിയ ഹൈവേയിലാണ് റോഡ് അവസാനിക്കുക. അതിൽ 27 കിലോമീറ്ററും സമുദ്രത്തിനു മുകളിലൂടെയായിരിക്കും. ദോഹ ലിങ്കിൽനിന്ന് തുടങ്ങി ഷുവൈഖ് തുറമുഖത്ത് എത്തുന്ന രണ്ടാം ഭാഗത്തിന് 12.4 കിലോമീറ്ററാണ് നീളം. പ്രധാന കോസ്‌വേയുടെ 59 ശതമാനവും രണ്ടാം ഭാഗത്തിന്‍റെ 30 ശതമാനവും പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയത്തിലെ റോഡ് എൻജിനീയറിങ് വിഭാഗം അസിസ്‌റ്റന്‍റ് അണ്ടർ സെക്രട്ടറി അഹമ്മൻ അൽ ഹസ്സൻ അറിയിച്ചു.

ഷുവൈഖിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്നതാണ് ദോഹ ലിങ്ക് കോസ്‌വേയുടെ ലക്ഷ്യം. ഷെയ്‌ഖ് ജാബർ കോസ്‌വേ കടന്നുപോകുന്ന വഴിയിൽ രണ്ടു കൃത്രിമ ദ്വീപുകളും ഉണ്ടാകും. ഒരെണ്ണം മൂന്നുലക്ഷം മീറ്റർ വിസ്‌തൃതിയിൽ കുവൈത്ത് സിറ്റിക്കടുത്തും മറ്റൊന്ന് സുബിയ നഗരത്തിനടുത്തുമായിരിക്കും. ഹരിത മേഖലയായി രൂപാന്തരപ്പെടുത്തുന്ന ദ്വീപുകളിൽ സർക്കാർ സ്‌ഥാപനങ്ങളും മറ്റും ഉണ്ടാകും. ഭാവിയിൽ നിക്ഷേപ പദ്ധതികൾക്ക് ഉതകുംവിധമാകും ഈ ദ്വീപുകൾ.‌