LiveTV

Live

Gulf

ബഹ്റൈനിൽ റമദാൻ കാലം അപകടരഹിതമാക്കാൻ നോമ്പ് തുറയൊരുക്കി ട്രാഫിക് മന്ത്രാലയം

ബഹ്റൈനിൽ റമദാൻ കാലം അപകടരഹിതമാക്കാൻ നോമ്പ് തുറയൊരുക്കി ട്രാഫിക് മന്ത്രാലയം
Summary
ബഹ്റൈനിൽ റമദാൻ കാലം അപകട രഹിതമാക്കാൻ ട്രാഫിക് മന്ത്രാലയം പ്രഖ്യാപിച്ച കാമ്പയിനിൽ സാമൂഹിക കൂട്ടായ്മകളുടെ പങ്കാളിത്തം . വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യമൊരുക്കിയാണ് സംഘടനകൾ കാമ്പയിനിൽ പങ്കുചേര്‍ന്നത്.

നോമ്പ് തുറക്കാനായി അമിത വേഗതയിൽ വാഹനമോടിക്കുന്നത് വഴി ഉണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കാനും യാത്രക്കാർക്ക് വാഹനങ്ങളിലിരുന്ന് തന്നെ നോമ്പ് തുറക്കാൻ സൗകര്യമൊരുക്കിയുമാണ് സാമൂഹിക സംഘടനകൾ അപകട രഹിത റമദാൻ കാമ്പയിനിൽ പങ്കുചേരുന്നത്.ഹബീബീസ്‌ നാസിക്ക്‌ ഡോൾ ഗ്രൂപ്പ്‌ ഗഫൂൾ സിഗ്നലിനു സമീപം ട്രാഫിക് മന്ത്രാലയത്തിൻറെ സഹകരണത്തോടെ ഇഫ്ത്താർ കിറ്റ്‌ നൽകി.ക്യാപിറ്റൽ ചാരിറ്റി അസോസിയേഷൻ അംഗം ഇസ്മയിൽ ഹസൻ, സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, എന്നിവർ പങ്കെടുത്തു.

ബഹ്റൈൻ സ്കൂട്ടർ ഗ്രൂപ്പ് വളണ്ടിയർമാരും ഇഫ്താർ കിറ്റുമായി രംഗത്തിറങ്ങിയത്. ഇരുചക്രവാഹനമുപയോഗിക്കുന്നവരുടെ കൂട്ടായ്മയിൽ അംഗങ്ങളായ വനിതകളടക്കമുള്ളവർ ഭക്ഷണപ്പൊതികൾ തയ്യാർ ചെയ്ത് വാഹനങ്ങളിൽ വിതരണം ചെയ്തു. നോമ്പ് തുറക്കാനുള്ള എല്ലാ വിഭവങ്ങളുമടങ്ങിയ കിറ്റും കുപ്പി വെള്ളവും വിതരണം ചെയ്തത് നിരവധി യാത്രക്കാർക്ക് ആശ്വാസമായി .