LiveTV

Live

Gulf

കുവൈത്തിൽ വാണിജ്യ ലൈസൻസ് പുതുക്കുന്നതിന് ഓൺലൈൻ സംവിധാനം

കുവൈത്തിൽ വാണിജ്യ ലൈസൻസ് പുതുക്കുന്നതിന് ഓൺലൈൻ സംവിധാനം
Summary
കൊമേഴ്‌സ് ലൈസന്‍സുകളുടെ എണ്ണത്തിൽ വർധന

കുവൈത്തിൽ വാണിജ്യ ലൈസൻസ് പുതുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നു . ഇതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നതായി വാണിജ്യ വ്യവസായമന്ത്രി ഖാലിദ് അൽ റൗദാൻ പറഞ്ഞു. കൊമേഴ്‌സ് ലൈസന്‍സുകളുടെ എണ്ണത്തിൽ വർധനവുണ്ടായതായും മന്ത്രി അറിയിച്ചു.

ഓഫീസുകളിലെ തിരക്കും സമയനഷ്ടവും ഒഴിവാക്കാൻ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുമെന്നും ഒരിക്കൽ സിസ്റ്റത്തിൽ രേഖപ്പെട്ടുകഴിഞ്ഞാൽ പുതുക്കൽ പ്രക്രിയ എളുപ്പമാക്കുന്നതാണ്​ പുതിയ സംവിധാനമെന്നും മന്ത്രി പറഞ്ഞു . വാണിജ്യമന്ത്രാലയമ സംഘടിപ്പിച്ച റമ്ദാൻ ഖബ്ഖയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വദേശികളെ സംരംഭങ്ങളിലേക്കു ആകർഷിക്കാൻ സർക്കാർ ശ്രമിച്ചുവരികയാണ്‌. ബിസിനസ്​ നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന തരത്തിൽ നിയമഭേദഗതികളും പുതിയ നിയമ നിർമാണങ്ങളും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത്​ 12000 വാണിജ്യ ലൈസൻസുകൾ ​ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ മൊത്തം എണ്ണത്തേക്കാൾ കൂടുതൽ ലൈസൻസ്​ ഒരുവർഷത്തിനിടെ മാത്രം അനുവദിച്ചു. ലൈസൻസ് വിതരണത്തിൽ സർവകാല റെക്കോർഡാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.
ഊർജ്വസ്വലതയോടെ പ്രവർത്തിച്ച്​ ലക്ഷ്യം നേടാൻ സഹായിച്ച ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ഉപഭോക്തൃ സംരക്ഷണം, വ്യാപാര നിരീക്ഷണം, ഉൽപന്ന നിയന്ത്രണം തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെയും ചടങ്ങിൽ ആദരിച്ചു.