LiveTV

Live

Gulf

അല്‍ മുയസ്സര്‍ ഹജ്ജ് പാക്കേജ്; മെയ് 30 മുതല്‍ തെരഞ്ഞെടുക്കാം

 അല്‍ മുയസ്സര്‍ ഹജ്ജ് പാക്കേജ്; മെയ് 30 മുതല്‍ തെരഞ്ഞെടുക്കാം
Summary
3465 റിയാലാണ് ഈ സര്‍വീസ് വഴി ഏറ്റവും കുറഞ്ഞ നിരക്ക്

ഏറ്റവും നിരക്ക് കുറഞ്ഞ ആഭ്യന്തര ഹജ്ജ് സര്‍വീസ് നടത്തുന്ന അല്‍ മുയസ്സര്‍ പാക്കേജ് നടപ്പിലാക്കാനുള്ള 77 കമ്പനികളെ തിരഞ്ഞെടുത്തു. 3465 റിയാലാണ് ഈ സര്‍വീസ് വഴി ഏറ്റവും കുറഞ്ഞ നിരക്ക്. നിരക്ക് കുറഞ്ഞ രണ്ട് ഹജ് പാക്കേജുകളുടെ പ്രയോജനം എഴുപത്തി അയ്യായിരം പേർക്ക് ലഭിക്കും. ആഭ്യന്തര സര്‍വീസില്‍ ഹജ്ജിന് പോകാന്‍ ഇ-ട്രാക്ക് സംവിധാനം വഴി പാക്കേജ് മെയ് 30 മുതല്‍ തെരഞ്ഞെടുക്കാം.

ഈ വര്‍ഷം ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലാണ്. അൽമുയസ്സർ ഹജ്ജ് പാക്കേജ് വഴിയാണ് ഈ നിരക്ക് ലഭിക്കുക. ഇതില്‍ 10,000 പേര്‍ക്ക് പേര്‍ക്ക് അവസരമുണ്ടാകും. മൂന്ന് ദിനം മശാഇർ മെട്രോ സേവനവും മറ്റു ദിനങ്ങളില്‍ ബസുകളിലുമാകും സേവനം. 20 കമ്പനികള്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. രണ്ടാമത്തെ നിരക്ക് കുറഞ്ഞ പാക്കേജില്‍ 65000 പേര്‍ക്കാണ് അവസരം. 57 കമ്പനികളെയാണ് ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം തെരഞ്ഞെടുത്തത്. ഈ പാക്കേജില്‍ മക്കയിൽ ലൈസൻസുള്ള കെട്ടിടങ്ങളിലാണ് തീർഥാടകരെ പാർപ്പിക്കേണ്ടത്. തീർഥാടകരിൽ ഒരാൾക്ക് നാലു ചതുരശ്ര മീറ്റർ സ്ഥലം വീതം മുറികളിൽ വേണം. ഓരോ തീർഥാടകനും വെവ്വേറെ കട്ടിലുകളും. അറഫയിൽ ശീതീകരിച്ച തമ്പൊരുക്കണം. 30 തീർഥാടകർക്ക് ഒന്ന് എന്ന തോതിൽ ടോയ്‌ലെറ്റും. മുസ്ദലിഫയിൽ രാപ്പാർക്കുമ്പോൾ രണ്ടു മൊബൈൽ ടോയ്‌ലെറ്റുകൾ സർവീസ് കമ്പനികൾ ഒരുക്കണം.

നിരക്ക് കുറഞ്ഞ പാക്കേജുകളിലെ കൂടിയ നിരക്ക് 11,905 റിയാലാണ്. മിനായിലെ മലമുകളിൽ നിർമിച്ച ബഹുനില കെട്ടിടങ്ങളിൽ താമസം ലഭിക്കുന്നവരാണ് ഏറ്റവും ഉയർന്ന നിരക്ക് അടയ്‌ക്കേണ്ടത്. ജനറൽ വിഭാഗത്തിൽ ആദ്യ കാറ്റഗറിയിൽ ജംറയിൽ നിന്ന് തമ്പുകളിലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ 7,561, 7,661, 7,786, 7,911, 8,036, 8,099, 8,166 റിയാൽ തോതിലും രണ്ടാം കാറ്റഗറിയിൽ 7,410, 7,535, 7,660, 7,785, 7,848, 7,910 റിയാൽ തോതിലും മൂന്നാം കാറ്റഗറിയിൽ 6,608, 6,733, 6,858, 6,983, 7,046, 7,108 റിയാൽ തോതിലുമാണ് നിരക്ക്.