LiveTV

Live

Gulf

റോയൽ കാർഗോ ബ്രാഞ്ച് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു

റോയൽ കാർഗോ ബ്രാഞ്ച് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു
Summary
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ നിരക്കിലാണ് സേവനം നൽകി വരുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു

കാർഗോ സേവന രംഗത്തെ പ്രഗത്ഭ സ്ഥാപനമായ റോയൽ കാർഗോയുടെ സൗദിയിലെ മൂന്നാമത് ബ്രാഞ്ച് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ നിരക്കിലാണ് സേവനം നൽകി വരുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. മലയാളികളുടെ സംഗമ കേന്ദ്രമായ ഷറഫിയയിലാണ് ജിദ്ദയിൽ ആരംഭിച്ച പുതിയ ബ്രാഞ്ച്.

വിവിധ ഗൾഫ് രാജ്യങ്ങളിലായി ഒന്നര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുളള റോയൽ ട്രാവൽസിന്റെ സഹോദര സ്ഥാപനമാണ് റോയൽ കാർഗോ സർവീസ്. സൗദിയിൽ ദമാം, ഹഫർ അൽ ബാത്തിൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മൂന്നാമത് ബ്രാഞ്ചാണ് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കാർഗോ രംഗത്ത് മികവുറ്റ സേവനങ്ങളാണ് തങ്ങൾ നൽകി വരുന്നതെന്നും ഉപഭോക്താക്കളിൽ നിന്നും കിലോ റേറ്റ് അല്ലാതെ മറ്റു ബിൽ ചാര്ജ്ജോ, ഇന്‍ഷുറന്‍സോ തങ്ങൾ ഈടാക്കുന്നില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.

പാർസൽ ഡെലിവറി വിവരങ്ങൾ ഇന്റര്‍നെറ്റ് ട്രാക്കിങ് സിസ്റ്റം വഴി ഉപഭോക്താക്കൾക്ക് കൃത്യമായി ലഭ്യമാക്കുന്നുണ്ട്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി അറുപത്തിയഞ്ചോളം ബ്രാഞ്ചുകളുള്ള റോയൽ കാർഗോ സൗദിയിൽ ഒരു മാസത്തിനകം പുതിയ ഏഴ് ബ്രാഞ്ചുകൾ കൂടി ആരംഭിക്കുമെന്നും മാനേജ്മെന്റ് സാരഥികൾ അറിയിച്ചു.