LiveTV

Live

Gulf

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പുരസ്കാരത്തിനായുള്ള ഇന്ത്യയുടെ മല്‍സരം പൂര്‍ത്തിയായി

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പുരസ്കാരത്തിനായുള്ള ഇന്ത്യയുടെ മല്‍സരം പൂര്‍ത്തിയായി
Summary
കോഴിക്കോട് സ്വദേശിയായ 15 വയസുകാരന്‍ റോഷന്‍ അഹമ്മദാണ് ഇന്ത്യക്കായി മല്‍സരിച്ചത്

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പുരസ്കാരത്തിനായുള്ള ഇന്ത്യയുടെ മല്‍സരം പൂര്‍ത്തിയായി. കോഴിക്കോട് സ്വദേശിയായ 15 വയസുകാരന്‍ റോഷന്‍ അഹമ്മദാണ് ഇന്ത്യക്കായി മല്‍സരിച്ചത്. ജേതാവിനെ ജൂണ്‍ 5 ന് പ്രഖ്യാപിക്കും. ദുബൈ ചേംബറിലെ മല്‍സരവേദിയില്‍ ജര്‍മനി, തായ്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികള്‍ക്ക് ശേഷമാണ് റോഷന്‍ അഹമ്മദ് വേദിയിലെത്തിയത്.

മൂന്ന് ഘട്ടങ്ങളില്‍ ആദ്യമൊന്ന് പതറിയെങ്കിലും ഒട്ടും മോശമല്ലാതെ പാരായണം പൂര്‍ത്തിയാക്കാന്‍ റോഷന് കഴിഞ്ഞു. അന്താരാഷ്ട്ര മൽസരത്തിൽ പ്രായത്തിൽ കവിഞ്ഞ നിലവാരം പുലര്‍ത്താന്‍ റോഷന് സാധിച്ചുവെന്നാണ് വിലയിരുത്തല്‍. ജൂണ്‍ അഞ്ചിന് അഥവാ റമദാന്‍ 20 നായിരിക്കും മല്‍സരത്തിന്റെ ഫലം പ്രഖ്യാപിക്കുക. സലാലയില്‍ ജോലി ചെയ്യുന്ന എരിഞ്ഞിക്കൽ ഷംസുദ്ദീന്റെയും മുംതാസിന്റെയും മകനാണ് ഇന്ത്യക്കായി മല്‍സരിച്ച റോഷന്‍ അഹമ്മദ്.