LiveTV

Live

Gulf

സി.ബി.എസ്ഇ പ്ലസ്ടു പരീക്ഷയില്‍ യു എ ഇ സ്കൂളുകള്‍ക്ക് മികച്ചവിജയം

സി.ബി.എസ്ഇ പ്ലസ്ടു പരീക്ഷയില്‍ യു എ ഇ സ്കൂളുകള്‍ക്ക് മികച്ചവിജയം
Summary
സി.ബി.എസ്​.ഇ  12ാം ക്ലാസ്​ പരീക്ഷയിൽ യു.എ.ഇയിലെ അഞ്ച് സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി.

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ യു എ ഇയിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം. 20 സ്കൂളുകളിലാണ് ഇക്കുറി പ്ലസ്ടു പരീക്ഷ നടന്നത്. സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷയിൽ യു.എ.ഇയിലെ അഞ്ച് സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. അവയില്‍ മൂന്ന് സ്കൂളുകളും റാസല്‍ഖൈമയിലേതാണ്.

സ്കോളേഴ്സ്​ സ്​കൂൾ റാസൽഖൈമ, ഇന്ത്യന്‍ പബ്ലിക് ഹൈസ്കൂൾ റാസൽഖൈമ, ഇന്ത്യൻ സ്​കൂൾ റാസൽഖൈമ, ദാറുൽ ഹുദ ഇസ്​ലാമിക്​ സ്​കൂൾ അൽ​ഐന്‍, ഒയാസിസ്​ ഇൻറർനാഷനൽ സ്​കൂൾ അൽ​ഐന്‍, തുടങ്ങിയ സ്​കൂളുകൾ നൂറ്​ ശതമാനം വിജയം നേടി. റുവൈസ്​ ഏഷ്യൻ ഇൻറർനാഷനൽ പ്രൈവറ്റ്​ സ്​കൂൾ സയൻസ്​ സ്​ട്രീമിൽ നൂറു മേനി നേടി. തുടർച്ചയായി നൂറുമേനി നേടി വന്നിരുന്ന മോഡൽ സ്​കൂൾ അബൂദബിയിൽ ഇത്തവണ ഒരു വിദ്യാർഥിയും പരീക്ഷ എഴുതിയിരുന്നില്ല.

അനുമതിയുമായി ബന്ധപ്പെട്ട സാങ്കേതിക‌ കാരണങ്ങളാൽ ഇൗ വർഷത്തെ ബാച്ച്​ ഒഴിവാക്കിയതാണെന്ന്​ പ്രിൻസിപ്പൽ ഡോ. വി.വി. അബ്​ദുൽ ഖാദർ അറിയിച്ചു.