LiveTV

Live

Gulf

വിദേശ നിക്ഷേപകർക്ക്​ നൂറു ശതമാനം ഉടമസ്​ഥാവകാശം; യു.എ.ഇ നടപടി ​ഐതിഹാസികമെന്ന് യൂസുഫലി

വിദേശ നിക്ഷേപകർക്ക്​ നൂറു ശതമാനം ഉടമസ്​ഥാവകാശം; യു.എ.ഇ നടപടി ​ഐതിഹാസികമെന്ന് യൂസുഫലി
Summary
ദുബൈയിൽ സംഘടിപ്പിച്ച റമദാൻ മീഡിയാ മജ്​ലിസിൽ സംസാരിക്കവെ യൂസുഫലി വ്യക്​തമാക്കി

വിവിധ മേഖലകളിലെ വിദഗ്​ധർക്ക്​ ദീർഘകാല വിസ അനുവദിക്കാനും വിദേശ നിക്ഷേപകർക്ക്​ നൂറു ശതമാനം ഉടമസ്​ഥതാവകാശം നൽകാനുമുള്ള യു.എ.ഇ തീരുമാനം ​ഐതിഹാസികമാണെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ യൂസുഫലി. യു.എ.ഇയുടെ വ്യവസായ മേഖലക്ക്​ കരുത്തുപകരുന്നതിനൊപ്പം മലയാളികളുൾപ്പെടെ ഇന്ത്യക്കാർക്കും പ്രവാസി സമൂഹത്തിനും മികച്ച അവസരം ഒരുക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ലോകത്തെ ഒന്നാം നമ്പർ കമ്പനികളെല്ലാം യു.എ.ഇയിലേക്ക്​ കടന്നുവരുന്നതിന്​ പുതിയ നിയമം പാതയൊരുക്കുമെന്ന്​ ദുബൈയിൽ സംഘടിപ്പിച്ച റമദാൻ മീഡിയാ മജ്​ലിസിൽ സംസാരിക്കവെ യൂസുഫലി വ്യക്​തമാക്കി. ​ഐ.ടി പ്രഫഷനലുകൾ, സാ​ങ്കേതിക എഞ്ചിനിയർമാർ തുടങ്ങിയ മേഖലകളിൽ ഒ​ട്ടേറെ തൊഴിൽ സാധ്യതകൾ തുറന്നുകിട്ടും. വ്യവസായ വാണിജ്യമേഖലകളിൽ വലിയ വളർച്ചയുണ്ടാവും. നിലവിൽ 145 ഹൈപ്പർമാർക്കറ്റുകൾ ലുലുവിനുണ്ട്​. വരും വർഷം പത്തെണ്ണം കൂടി തുറക്കും. റീ​ട്ടൈൽ മേഖലയിലെ ആഗോള കമ്പനികൾ കടന്നു വരുന്നതിനെ സ്വാഗതം ചെയ്യുന്നുതായും അദ്ദേഹം പറഞ്ഞു.

ലാഭനഷ്​ടങ്ങൾ നോക്കിയല്ല, നാടിന്​ സമർപ്പിക്കുന്ന സ്​മാരകം എന്ന നിലയിലാണ്​ ലുലു ബോൾഗാട്ടി കൺവെഷൻഷൻ സെൻറർ ആരംഭിച്ചതെന്നും യൂസുഫലി പ്രതികരിച്ചു.