LiveTV

Live

Gulf

ഫലസ്തീന് പിന്തുണ ആവര്‍ത്തിച്ച് സൌദി

ഫലസ്തീന് പിന്തുണ ആവര്‍ത്തിച്ച് സൌദി
Summary
ഫലസ്തീന്‍ യുവാക്കള്‍ക്ക് നേരെ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തേയും മന്ത്രിസഭ അപലപിച്ചു.

നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കും വരെ ഫലസ്തീന് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് സൌദി മന്ത്രി സഭ. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍‌‍ ജിദ്ദയിലായിരുന്നു മന്ത്രിസഭാ യോഗം. ഫലസ്തീന്‍ യുവാക്കള്‍ക്ക് നേരെ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തേയും മന്ത്രിസഭ അപലപിച്ചു. സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യോഗത്തില്‍ ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ചു.

സൌദി ഭരണാധികാരി സല്‍മാന്റെ രാജാവിന്റെ അധ്യക്ഷതയില്‍ ഈ റദമാനിലെ ആദ്യ മന്ത്രിസഭാ യോഗമായിരുന്നു ജിദ്ദയില്‍ നടന്നത്. ഫലസ്തീന്‍ ജനതക്ക് നേരെ നാണം കെട്ട അധിനിവേഷമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് മന്ത്രി സഭ വിലയിരുത്തി. നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കും വരെ ഫലസ്തീനുള്ള പിന്തുണ തുടരുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യോഗത്തില്‍ നിലപാട് ആവര്ഡത്തിച്ചു. ഫലസ്തീന്‍ വിഷയത്തില്‍‌‍‌ സൌദിയുടെ നിലപാട് അചഞ്ചലമാണെന്നും മന്ത്രി സഭ പറഞ്ഞു. ഇസ്രയേല്‍ നീക്കങ്ങളോട് എതിര്‍പ്പുമായി അറബ് വിദേശ കാര്യ മന്ത്രിമാര്‍ കയ്റോയില്‍ യോഗം ചേര്‍ന്നിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ അസാധാരണ യോഗവും നടന്നു. ഇവ രണ്ടും മന്ത്രി സഭ അവലോകനം ചെയ്തു. രാജ്യത്ത് സുരക്ഷയും സ്ഥിരതയും, സമാധാന പൂര്‍ണവുമായ റമദാന്‍ ഒരുക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മന്ത്രിസഭാ യോഗം അവസാനിച്ചത്. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ആരോഗ്യ പ്രയാസങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.