LiveTV

Live

Gulf

സ്‌പോണ്‍സര്‍ ഹുറൂബില്‍പ്പെടുത്തിയ മലയാളിക്ക് നാട്ടിലേക്കുള്ള വഴി തെളിഞ്ഞു

സ്‌പോണ്‍സര്‍ ഹുറൂബില്‍പ്പെടുത്തിയ മലയാളിക്ക് നാട്ടിലേക്കുള്ള വഴി തെളിഞ്ഞു
Summary
രണ്ട് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ നരകിച്ച കൊല്ലം സ്വദേശി സുദര്‍ശനാണ് സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മോചനമായത്

സ്‌പോണ്‍സര്‍ ഹുറൂബില്‍പ്പെടുത്തിയ മലയാളിക്ക് നാട്ടിലേക്കുള്ള വഴിതെളിഞ്ഞു. രണ്ട് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ നരകിച്ച കൊല്ലം സ്വദേശി സുദര്‍ശനാണ് സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മോചനമായത്.

നാല് വര്‍ഷം മുമ്പാണ് സുദര്‍ശന്‍ ദമ്മാമിലെത്തിയത്. സ്‌പോണ്‍സര്‍ക്ക് കീഴില്‍ ഫ്രീ വിസയില്‍ കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്യവെ ഒന്നര വര്‍ഷം മുമ്പ് ജോലി നഷ്ടമായി. സ്‌പോണ്‍സര്‍ക്കുള്ള മാസവരി മുടങ്ങിയതോടെ സുദര്‍ശനെ ഹുറൂബാക്കി. പൊതു മാപ്പ് കാലത്ത് നാട്ടില്‍ പോകുന്നതിന് ശ്രമിച്ചുവെങ്കിലും ഹുറൂബ് മാറ്റികിട്ടിയില്ല.

താമസവും ഭക്ഷണവുമില്ലാതെ മാസങ്ങളോളം അലഞ്ഞ സുദര്‍ശന്‍ ഒടുവില്‍ കെ.എം.സി.സി സംഘടിപ്പിച്ച നന്മാ അദാലത്തില്‍ എത്തിയതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രമഫലമായി എംബസിയില്‍ നിന്നും ഔട്ട് പാസും തര്‍ഹീലില്‍ നിന്ന് എക്‌സിറ്റും നേടി. സുമനുസുകളുടെ സഹായത്തോടെ വിമാന ടിക്കറ്റ് കൂടി ലഭ്യമായാല്‍ നാടണയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സുദര്‍ശന്‍.