LiveTV

Live

Gulf

ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ മറ്റൊന്നും തടസ്സമാകരുതെന്ന് ഖത്തര്‍ അമീര്‍

ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ മറ്റൊന്നും തടസ്സമാകരുതെന്ന് ഖത്തര്‍ അമീര്‍
Summary
ഫലസ്തീന്‍ ജനതക്ക് മേല്‍ ഇത്രയും ക്രൂരമായ നരമേധം നടത്തിയ ഇസ്രയേല്‍ വിചാരണ ചെയ്യപ്പെടണമെന്നും ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു

ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ ആഭ്യന്തര ഭിന്നതകളോ മറ്റ് വിഷയങ്ങളെ തടസ്സമാകരുതെന്ന് ഖത്തര്‍ അമീര്‍ ശെശഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ആവശ്യപ്പെട്ടു. തുര്‍ക്കയിലെ ഇസ്തംബൂളില്‍ നിലവിലെ ഒ.ഐ.സി അധ്യക്ഷന്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിളിച്ച് ചേര്‍ത്ത അടിയന്തിര ഒ.ഐ.സി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അമീര്‍.ഗസ്സ നരഹത്യയെ അപലപിച്ചവര്‍ക്ക് അവരുടെ ദുരിതത്തില്‍ പിനതുണയും സഹായവും നല്‍കാന്‍ ബാധ്യതയുണ്ടെന്ന് അമീര്‍ ഓര്‍മപ്പെടുത്തി. സമാധാനമായി പ്രതിഷേധിക്കുന്ന ഫലസ്തീന്‍ ജനതക്ക് മേല്‍ ഇത്രയും ക്രൂരമായ നരമേധം നടത്തിയ ഇസ്രയേല്‍ വിചാരണ ചെയ്യപ്പെടണമെന്നും ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു.