LiveTV

Live

Gulf

ദാനധർമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോകത്തെ ആദ്യ ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമം യു.എ.ഇയില്‍

ദാനധർമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോകത്തെ ആദ്യ ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമം യു.എ.ഇയില്‍
Summary
ജീവിതത്തി​​ന്റെ എല്ലാ തുറകളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ, ജനപങ്കാളിത്തം, സാമൂഹിക ​ഐക്യദാർഢ്യം എന്നിവക്ക്​ അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന്​ വേണ്ടിയാണ്​ നിയമം

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ദാനധർമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോകത്തെ ആദ്യ ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമം യുഎഇയില്‍ വരുന്നു. പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ നിയമത്തിന്​ അംഗീകാരം നൽകി.

ജീവിതത്തി​​ന്റെ എല്ലാ തുറകളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ, ജനപങ്കാളിത്തം, സാമൂഹിക ​ഐക്യദാർഢ്യം എന്നിവക്ക്​ അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന്​ വേണ്ടിയാണ്​ നിയമം. രാഷ്​ട്രപിതാവായ ശൈഖ്​ സായിദിന്റെ മാനവസേവന പ്രവർത്തനങ്ങൾക്കും സമൂഹം, സ്​കൂളുകൾ, സർവകലാശാലകൾ, അടിസ്​ഥാനസൗകര്യ പ്രോജക്​ടുകൾ, ഭവന ശുദ്ധജല പദ്ധതികൾ എന്നിവക്ക്​ അദ്ദേഹം നൽകിയ സംഭാവനകൾക്കും ​അനുയോജ്യമായ വിധത്തിലാണ്​ നിയമം വിഭാവന ചെയ്​തിരിക്കുന്നത്​. യു.എ.ഇയിലും ലോകത്തും എൻഡോവ്​മ​ന്റുകൾ സ്​ഥാപിക്കുന്നതിനുള്ള മികച്ച നിയമ സാഹചര്യം ഒരുക്കുക എന്നത്​ നിയമത്തി​​ന്റെ പ്രധാന ലക്ഷ്യമാണ്​. വിവിധ സാമൂഹിക-ശാസ്​ത്രീയ-സാംസ്​കാരിക-പാരിസ്​ഥിതിക മേഖലകളിൽ എൻഡോവ്​മ​ന്റുകളുടെ പ്രയോജനം ലഭ്യമാക്കാനും നിയമം ഉദ്ദേശിക്കുന്നു. യു.എ.ഇയുടെ സഹിഷ്​ണുതാ സംസ്​കാരവും ദാനവും പ്രതിഫലിപ്പിക്കുന്ന നിയമം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കുള്ള ജീവകാരുണ്യ പദ്ധതികൾക്ക്​ സംഭാവനയർപ്പിക്കാൻ വ്യക്​തികളെയും സ്​ഥാപനങ്ങളെയും അനുവദിക്കുന്നു. എൻഡോവ്​മ​ന്റിന്റെം നിർവചനവും വ്യത്യസ്​ത തരം എൻഡോവ്​മ​ന്റുകളും വ്യക്​തമാക്കുന്ന നിയമം 40 വകുപ്പുകൾ ഉൾക്കൊള്ളുന്നു.