LiveTV

Live

Gulf

ദുബൈ നഗരത്തിലെ ഷിന്ദഗ പാലം നിര്‍മാണം തുടങ്ങി

ദുബൈ നഗരത്തിലെ ഷിന്ദഗ പാലം നിര്‍മാണം തുടങ്ങി
Summary
ദുബൈ ക്രീക്കിന് കുറുകെ 39.4 കോടി ദിര്‍ഹം ചെലവിട്ടാണ് ഷിന്ദഗ പാലം നിര്‍മിക്കുന്നത്

40 കോടി ദിര്‍ഹം ചെലവില്‍ ദുബൈ നഗരത്തില്‍ വരുന്ന ഷിന്ദഗ പാലത്തിന്റെ നിര്‍മാണത്തിന് തുടക്കമായി. ദുബൈ ഭരണാധികാരിയാണ് അപൂര്‍വ ആകൃതിയിലുള്ള പാലത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്.

ദുബൈ ക്രീക്കിന് കുറുകെ 39.4 കോടി ദിര്‍ഹം ചെലവിട്ടാണ് ഷിന്ദഗ പാലം നിര്‍മിക്കുന്നത്. അവിരാമം അഥവാ ഇന്‍ഫിനിറ്റി ചിഹ്നത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് പാലത്തിന്റെ ഡിസൈന്‍. ഷിന്ദഗ ഇടനാഴി പദ്ധതിയുടെ ഭാഗമായാണ് ഈ പാലം പണിയുന്നത്. ആറ് വരി റോഡുകളോടെ 295 മീറ്റർ നീളമുണ്ടാകും പാലത്തിന്. ജല നിരപ്പിൽ നിന്ന് പതിനഞ്ചര മീറ്റർ ഉയർന്നു നിൽക്കുന്ന പാലത്തിനടിയിലൂടെ വിവിധയിനം ബോട്ടുകള്‍ക്കും ജലയാനങ്ങള്‍ക്കും കടന്നുപോകാം. 2400 ടൺ ഉരുക്കാണ് നിര്‍മാണത്തിന് ഉപയോഗിക്കുക. 42 മീറ്റർ ഉയരുമുണ്ടാവും ഇതിന്.

The Shindagha Bridge is part of the AED5 billion Shindagha Corridor Project extending 13 km along Sheikh Rashid Street. The Bridge rises 15.5 metres above the water level, allowing the passage of various types of boats plying the Creek. pic.twitter.com/XPvrlXgEWe

— Dubai Media Office (@DXBMediaOffice) May 18, 2018

കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക് തൂം, ആർ.ടി.എ ഡയറക് ടർ ജനറൽ മത്താർ അൽ തായർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.