LiveTV

Live

Gulf

പുതിയ ചാനലുമായി സൗദി ബ്രോഡ്​കാസ്റ്റിങ്​ കോർപറേഷൻ

പുതിയ ചാനലുമായി സൗദി ബ്രോഡ്​കാസ്റ്റിങ്​ കോർപറേഷൻ
Summary
രാജ്യത്തെ പ്രമുഖ അഭിനേതാക്കളും സംവിധായകരും പുതിയ ചാനലിൽ പ്രത്യക്ഷപ്പെടും

നാടകവും കലപരിപാടികളും സംപ്രേഷണം ചെയ്യാനായി സൗദി ബ്രോഡ്​കാസ്റ്റിങ്​ കോർപറേഷൻ പുതിയ ചാനൽ തുടങ്ങുന്നു. രാജ്യത്തെ പ്രമുഖ അഭിനേതാക്കളും സംവിധായകരും പുതിയ ചാനലിൽ പ്രത്യക്ഷപ്പെടും. കലാ കായിക വിനോദ പരിപാടികളാണ് ചാനലില്‍ ഉണ്ടാവുക.

തിയറ്ററുകള്‍ തുറന്ന സൌദിയിലെക്ക് പുതിയ വിനോദ സാധ്യത തുറന്നിടും ചാനല്‍. വിവിധ കലാ സാംസ്കാര വിനോദ ഷോകളാണ്​പുതിയ ചാനലില്‍ സംപ്രേഷണം ചെയ്യുകയെന്ന്​ എസ്​.ബി.സി പ്രസിഡൻറ്​ ദാവൂദ്​ അൽ ഷിറിൻ പറഞ്ഞു. പുതിയ ചാനലിന്റെ വരവ്​ സൗദി ചലച്ചിത്ര, മാധ്യമ മേഖലക്ക്​ കരുത്താവുമെന്ന്​ അദ്ദേഹം പറഞ്ഞു. ആറ്​ മാസം നീണ്ട തയ്യാറെടുപ്പിന് ഒടുവിലാണ് പുതിയ ചാനൽ എത്തുന്നത്. റമദാനിൽ സംപ്രേഷണം തുടങ്ങും. രാജ്യത്ത്​ കഴിവ്​ തെളിയിച്ച നിരവധി കലാകാരൻമാരുണ്ട്​. സിനിമ നിർമാണമേഖലയിൽ സൗദി നിക്ഷേപകർ പുറത്ത്​ പോകേണ്ട അവസ്​ഥയുണ്ടായിരുന്നു. അതെല്ലാം മാറി. സൗദിയുടെ പുതിയ മാറ്റങ്ങൾക്കനുസരിച്ച്​ എസ്​.ബി.സിയും മാറുകയാണെന്ന്​ പ്രസിഡന്റ്​ പറഞ്ഞു. അറബ്​ ലോകത്ത്​ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുകയാണ്​ ലക്ഷ്യം. രാജ്യത്തിന്​ അകത്തും പുറത്തുമുള്ള കഴിവുറ്റ യുവാക്കളെ ഇതിനായി ഉപയോഗപ്പെടുത്തും. നിക്ഷേപകർക്ക്​ കൂടുതൽ അവസരമൊരുക്കും. സിനിമയുടെ തിരിച്ചു വരവ്​ ഇതിന്​ വഴിയൊരുക്കിയെന്നും ദാവൂദ്​ അൽ ഷിറിൻ പറഞ്ഞു. ലോകോത്തര നിലവാരം ഉറപ്പു വരുത്തുന്നതാവും പുതിയ ചാനലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.