LiveTV

Live

Gulf

സൗദിയില്‍ റമദാനില്‍ വ്യാപകമായ ജയില്‍ മോചനം നടക്കുമെന്ന് ജയില്‍ മേധാവി

 സൗദിയില്‍ റമദാനില്‍ വ്യാപകമായ ജയില്‍ മോചനം നടക്കുമെന്ന് ജയില്‍ മേധാവി
Summary
വ്യക്തികളുടെ അവകാശവുമായി ബന്ധപ്പെട്ടതല്ലാത്ത മിക്ക കേസുകളിലും തടവുകാര്‍ക്ക് ഇളവു ലഭിക്കും

സൗദിയില്‍ റമദാനില്‍ വ്യാപകമായ ജയില്‍ മോചനം നടക്കുമെന്ന് ജയില്‍ മേധാവി വ്യക്തമാക്കി. വ്യക്തികളുടെ അവകാശവുമായി ബന്ധപ്പെട്ടതല്ലാത്ത മിക്ക കേസുകളിലും തടവുകാര്‍ക്ക് ഇളവു ലഭിക്കും. വിവിധ കുറ്റങ്ങള്‍ക്ക് പിഴയടക്കാനുള്ളവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും.

സ്വദേശി, വിദേശ വ്യത്യാസമില്ലാതെ ജയില്‍മോചനം നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവിധ മേഖല മേധാവികള്‍ ഇളവിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിവരികയാണ്. റമദാന്‍ ആദ്യ ദിവസം മുതല്‍ ജയില്‍ മോചനം ആരംഭിക്കുമെന്നും ഇളവിന് അര്‍ഹരായ മുഴുവന്‍ പേരും മോചിതരാവുമെന്നും അധികൃതര്‍ വിശദീകരിച്ചു. അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയുള്ളവരെ രാഷ്ട്രം മോചിപ്പിക്കും. ഇതിന് മുകളില്‍ സംഖ്യ പിഴയുള്ളവരെ രാഷ്ട്രത്തിന്റെ പരിഗണനക്ക് വിടും. തടവുകാലം പകുതിയാക്കി പരിഗണിച്ച് അര്‍ഹിക്കുന്നവരെയും മോചിപ്പിക്കും. മനുഷ്യക്കടത്ത്, കൃത്രിമ രേഖയുണ്ടാക്കല്‍, മരണം, കുഞ്ഞുങ്ങളോടുള്ള അതിക്രമം, അവകാശലംഘനം തുടങ്ങിയ കുറ്റങ്ങളിലും വ്യക്തികളുടെ അവകാശവുമായി ബന്ധപ്പെട്ട കേസുകളിലും രാഷ്ട്രം ഇളവു നല്‍കാന്‍ സാധ്യതയില്ല. തടവുകാലം കഴിഞ്ഞോ ഇളവു ലഭിച്ചോ മോചിപ്പിക്കപ്പെടുന്ന വിദേശികളെ നാടു കടത്തും. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങള്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം നോമ്പും പെരുന്നാളും ചെലവഴിക്കാന്‍ ഇളവുകാലം ഉപകരിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.