LiveTV

Live

Gulf

സ്ത്രീകളെ വിസിറ്റ് വിസയില്‍ എത്തിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നു 

സ്ത്രീകളെ വിസിറ്റ് വിസയില്‍ എത്തിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നു 
Summary
ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിച്ച് കബളിപ്പിക്കുന്ന ഏജന്‍സികള്‍ വീണ്ടും സജീവമാകുന്നു.

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിച്ച് കബളിപ്പിക്കുന്ന ഏജന്‍സികള്‍ വീണ്ടും സജീവമാകുന്നു. ഇവരുടെ തട്ടിപ്പിനിരയായ കൊച്ചി പള്ളുരുത്തി സ്വദേശി റസിയക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇപ്പോള്‍ പാസ്പോര്‍ട്ട് പോലും കൈവശമില്ല. വിസാ കാലാവധി പിന്നിട്ട് മാസങ്ങള്‍ കഴിഞ്ഞതിനാല്‍ വന്‍തുക പിഴയടച്ചാലേ ഇവര്‍ക്ക് തിരിച്ചുപോകാനാവൂ. ഒരു ഡോക്ടറുടെ വീട്ടില്‍ കുക്കിന്റെ ജോലിയായിരുന്നു വാഗ്ദാനം. വിമാനത്താവളത്തിലെത്തിയപ്പോഴാണ് കൈവശമുള്ളത് വിസിറ്റ് വിസയാണെന്ന് റസിയ തിരിച്ചറിയുന്നത്. നവംബര്‍ 11ന് ദുബൈയില്‍ വിമാനമിറങ്ങിയപ്പോള്‍ കൊണ്ടുപോകാനെത്തിയത് ഹിന്ദി സംസാരിക്കുന്ന ഒരാള്‍.

ഏജ‍ന്‍സി ഓഫീസില്‍ നിന്ന് ഇയാള്‍ ഒരു അറബിയുടെ വീട്ടിലെത്തിച്ചു. വിസയും ശമ്പളവുമില്ലാതെ ജോലി, ഇവിടെ ക്രൂരമായ മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നു. മാസങ്ങളുടെ ദുരിതത്തിനൊടുവില്‍ അവിടെ നിന്ന് രക്ഷപ്പെട്ട റസിയ അജ്മാനില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് അഭയം തേടി. ഏജന്‍സി ഓഫിസില്‍ തന്നെ പോലെ കബളിപ്പിക്കപ്പെട്ട നിരവധി സ്ത്രീകളെ കണ്ടുവെന്ന് റസിയ മീഡിയവണിനോട് പറഞ്ഞു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവര്‍ക്ക് ഔട്ട്പാസ് തരപ്പെടുത്താനുള്ള ശ്രമത്തിലാണ് സാമൂഹികപ്രവര്‍ത്തകര്‍. ഏഴ് മാസത്തെ അനധികൃത താമസത്തിന് വന്‍തുക പിഴയടക്കേണ്ടി വരും. എങ്ങനെയെങ്കിലും നാട്ടില്‍ മക്കളുടെ അരികിലേക്ക് എത്താന്‍ വഴിയൊരുക്കണമെന്നാണ് ഈ ഉമ്മയുടെ അഭ്യര്‍ഥന.