LiveTV

Live

Gulf

സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ മിസൈലാക്രമണം

സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ മിസൈലാക്രമണം
Summary
രണ്ട് തവണയായി നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സൗദി സൈന്യം തകര്‍ത്തു. ഇന്ന് രാവിലെ 11.30ഓടെയാണ് ആക്രമണം നടന്നത്.

സൗദിയിലെ റിയാദ് ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. രണ്ട് തവണയായി നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സൗദി സൈന്യം തകര്‍ത്തു. ഇന്ന് രാവിലെ 11.30ഓടെയാണ് ആക്രമണം നടന്നത്.

യമനിലെ ഹൂതി നേതാവും സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായിരുന്ന സാലിഹ് അല്‍ സമദ് കഴിഞ്ഞ മാസം സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയിലേക്ക് തുടര്‍ച്ചയായി മിസൈലാക്രമണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ മാസം റിയാദ്, നജ്‌റാന്‍, ജസാന്‍, അബഹ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ഹൂതികള്‍ മിസൈലയച്ചിരുന്നു. ഇതുവരെ അയച്ച മിസൈലുകളെല്ലാം ലക്ഷ്യത്തിലെത്തും മുമ്പ് സൗദി സേന തകര്‍ത്തിട്ടുണ്ട്.

മിസൈല്‍ പ്രതിരോധ സംവിധാനം വിജയകരമായാണ് മിസൈലുകളെല്ലാം തകര്‍ക്കുന്നതെന്ന് സൗദി സഖ്യസേനാ വക്താവ് അറിയിച്ചു. ഹൂതികള്‍ക്ക് മിസൈലെത്തിക്കുന്നത് ഇറാനാണെന്ന് സൗദി നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറാന് നേരെ അമേരിക്ക ഉപരോധം പുനഃസ്ഥാപിച്ചു. ഇതിന് പിന്നാലെയാണ് മിസൈലുകളെത്തിയത്.