LiveTV

Live

Gulf

വിദ്യാഭ്യാസ മികവിനുള്ള ശൈഖ് ഹംദാന്‍ പുരസ്കാരത്തില്‍ മലയാളി തിളക്കം

വിദ്യാഭ്യാസ മികവിനുള്ള ശൈഖ് ഹംദാന്‍ പുരസ്കാരത്തില്‍ മലയാളി തിളക്കം
Summary
രണ്ട് മലയാളി വിദ്യാര്‍ഥികള്‍ ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാനില്‍ നിന്ന് മികവിന്‍റെ പുരസ്കാരം ഏറ്റുവാങ്ങി.

വിദ്യാഭ്യാസ മികവിനുള്ള ദുബൈ സര്‍ക്കാരിന്‍റെ ശൈഖ് ഹംദാന്‍ പുരസ്കാരത്തില്‍ ഇക്കുറിയും മലയാളി തിളക്കം. രണ്ട് മലയാളി വിദ്യാര്‍ഥികള്‍ ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാനില്‍ നിന്ന് മികവിന്‍റെ പുരസ്കാരം ഏറ്റുവാങ്ങി.

ദുബൈ ഔവര്‍ ഓണ്‍ ഹൈസ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി സനീന്‍ അബ്ദുല്‍ ലത്തീഫ്, ഷാര്‍ജ ജെംസ് മില്ലേനിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി അനുപമ പ്രമോദ് എന്നിവരാണ് ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. വ്യതിരിക്തരായ വിദ്യാര്‍ഥിക്കുള്ള പുരസ്കാരമാണ് സനീന്‍ അബ്ദൂല്‍ലത്തീഫിനെ തേടിയെത്തിയത്.

കണ്ണൂര്‍ കവ്വായി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും സാഹിറയുടെയും മകനാണ് സനീന്‍. പരിസ്ഥിതി രംഗത്ത് സജീവമായ സനീന്‍ നേരത്തേ കണ്ണൂര്‍ ജയിലില്‍ ലൈബ്രറി ഒരുക്കി നല്‍കിയിട്ടുണ്ട്. പഠന മികവാണ് അനുപമ പ്രമോദിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. കാര്‍ഷിക എഞ്ചിനീയറായ വളാഞ്ചേരി സ്വദേശി പ്രമോദിന്റെയും മില്യേനിയം സ്കൂള്‍ അധ്യാപിക കവിതയുടെയും മകളാണ് അനുപമ.