LiveTV

Live

Gulf

ജിമ്മിലും ട്രാക്കിലും സജീവമായി സൌദി സ്ത്രീകള്‍

ജിമ്മിലും ട്രാക്കിലും സജീവമായി സൌദി സ്ത്രീകള്‍
Summary
ആരോഗ്യ പ്രയാസങ്ങള്‍ നേരിടുന്ന പ്രവാസി വനിതകള്‍ക്കും മാതൃക

ആരോഗ്യ കാര്യങ്ങളില്‍ ഈയടുത്ത കാലംവരെ അത്ര കണിശത പുലര്‍ത്തിയിരുന്നില്ല സൌദി വനിതകള്‍. എന്നാല്‍ മികച്ച ആരോഗ്യത്തിന് വ്യായാമം ചെയ്തു തുടങ്ങുകയാണ് വനിതകള്‍. ജിമ്മിലും ട്രാക്കിലും സജീവമാകുന്ന സൌദി വനിതകളുടെ എണ്ണം വര്‍ധിക്കുകയാണ്. ആരോഗ്യ പ്രയാസങ്ങള്‍ നേരിടുന്ന പ്രവാസി വനിതകള്‍ക്കും മാതൃകയാവുകയാണ് ഇവര്‍.

ട്രാക്കിലോടാനുള്ള പരിശീലനമല്ല. മികച്ച ആരോഗ്യത്തിനുള്ള വ്യായാമത്തിലാണ് ഈ സൌദി വനിതകള്‍. ജിദ്ദയിലെ കാഴ്ചയാണിത്. റിയാദിലെത്തുമ്പോള്‍ ജിമ്മിലെത്തുന്ന വനിതകളുമുണ്ട് ഏറെ. ജിമ്മില്‍ പോകുന്നതില്‍ ഇന്നും പഴയ ചില കാഴ്ചപ്പാടുകളുണ്ട്. അത് മാറിയിട്ടില്ല. പക്ഷേ മറിച്ചാണ് കാര്യം. മികച്ച ആരോഗ്യമുള്ള ശരീരമാണ് ഇതുവഴി ലഭിക്കുന്നതെന്ന് പറയുന്നു റിഹാം അല്‍ ശബാന്‍.

പ്രവാസി വനിതകളില്‍ ഭൂരിഭാഗവും ആരോഗ്യ പ്രശ്നങ്ങളനുഭവിക്കാറുണ്ട്. ഭക്ഷണവും അമിത ഉറക്കവും പുറത്തിറങ്ങാത്ത ശീലങ്ങളുമാണ് കാരണം. അവരോട്, തെറ്റായ ആരോഗ്യ ശീലങ്ങളില്‍ നിന്നുള്ള പ്രതിരോധമാണ് വേണ്ടത്. അതിന് മികച്ച കായിക പരിശീലനം വേണം. നല്ല ശരീരവും ആരോഗ്യവുമാണ് ഇതിലൂടെ ലഭിക്കുകയെന്ന് പറയുന്നു ലബനാനില്‍ നിന്നെത്തി പ്രവാസിയായ വനിതാ ജിം പരിശീലക ഇമാന്‍ ഷലാദ്.

വനിതാ ശാക്തീകരണം ശക്തമായ സൌദിയില്‍ വനിതകളുടെ ആരോഗ്യത്തിനായുള്ള വിവിധ കാമ്പയിനുകളും പ്രവാസികള്‍ക്ക് മാതൃകയാണ്.