LiveTV

Live

Gulf

സോഷ്യല്‍ മീഡിയാകാലത്തും സോഷ്യലല്ലാത്ത മനുഷ്യര്‍

സോഷ്യല്‍ മീഡിയാകാലത്തും സോഷ്യലല്ലാത്ത മനുഷ്യര്‍
Summary
സോഷ്യലാണോ നെറ്റിസണ്‍സ് എന്ന ചോദ്യമുയര്‍ത്തി പ്രവാസി യുവാക്കളുടെ 'വേക്ക് അപ്പ്' എന്ന ഹ്രസ്വചിത്രം

സോഷ്യല്‍ മീഡിയാ കാലത്തും ജീവിതത്തില്‍ ഒട്ടും സോഷ്യലല്ലാത്തവരെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് പ്രവാസി യുവാക്കള്‍ പുറത്തിറക്കിയ 'വേക്ക് അപ്പ്' എന്ന ഹ്രസ്വചിത്രം. ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന രണ്ട് സുഹൃത്തുക്കളാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഇവരുടെ ആദ്യ ചിത്രം കൂടിയാണിത്.

ദുബൈ ടെലികോം കമ്പനിയായ ഡുവില്‍ ജോലിചെയ്യുന്ന ആരിഫ് മുഹമ്മദാണ് വേക്ക് അപ്പ് സംവിധാനം ചെയ്തത്. നായകവേഷവും ആരിഫ് തന്നെ. കാമറയും എഡിറ്റിങും സഹപ്രവര്‍ത്തകനായ ഷഹീന്‍ ഉമ്മാലില്‍.

മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ സിനിമക്ക് ലഭിക്കുന്നതെന്ന് ആരിഫും ഷെഹിനും പറഞ്ഞു.