LiveTV

Live

Gulf

സൗദിയില്‍ വനിത ഡ്രൈവിങിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

സൗദിയില്‍ വനിത ഡ്രൈവിങിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി
Summary
പ്രമുഖ വനിത സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് മുഖ്യമായും വനിത ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.

സൗദിയില്‍ വനിത ഡ്രൈവിങിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രാഫിക് വിഭാഗം. പ്രമുഖ വനിത സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് മുഖ്യമായും വനിത ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.

റിയാദ്, ജിദ്ദ, ദമ്മാം, മദീന, തബൂക്ക് എന്നീ നഗരങ്ങളിലാണ് തുടക്കത്തില്‍ വനിത ഡ്രൈവിങ് സ്കൂളുകള്‍ തുറന്നിട്ടുള്ളത്. രാജ്യത്തിന്റെ ഇതര നഗരങ്ങളിലും വൈകാതെ വനിത ഡ്രൈവിങ് സ്കൂളുകള്‍ നിലവില്‍ വരും. അതേസമയം, വിദേശ ലൈസന്‍സുള്ളവര്‍ക്ക് അതടിസ്ഥാനമാക്കി സൗദി ലൈസന്‍സ് എടുക്കാന്‍ 21 നഗരങ്ങളില്‍ സേവനം ലഭ്യമായിരിക്കും. ഡ്രൈവിങ് സ്കൂളില്‍ ഹാജരാവല്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ഡ്രൈവിങ് വശമുള്ളവര്‍ക്ക് ചുരുങ്ങിയത് ആറ് മണിക്കൂര്‍ സ്കൂളും വാഹനമോടിക്കാന്‍ അറിയാത്തവര്‍ക്ക് 30 മണിക്കൂര്‍ സ്കൂളുമാണ് അധികൃതര്‍ നിശ്ചയിച്ചിട്ടുള്ളത്. സൗദിയില്‍ വനിത ഡ്രൈവിങിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ല അല്‍ബസ്സാമി അറിയിച്ചു. ഏതാനും ഡ്രൈവിങ് സ്കൂളുകൾ സര്‍വകലാശാലകള്‍ക്ക് പുറത്തും തുറന്നിട്ടുണ്ട്. അതേസമയം, വിദേശത്ത് ലൈസന്‍സുള്ളവര്‍ക്ക് സൗദി ലൈസന്‍സ് നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.