LiveTV

Live

Gulf

കുവൈത്തിന് 90 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഇറാഖ്

കുവൈത്തിന് 90 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഇറാഖ്
Summary
യുഎൻ യുദ്ധ നഷ്ടപരിഹാര കമ്മീഷൻ മുഖേന 90 ദശലക്ഷം ഡോളറാണ് ഇറാഖ് കുവൈത്തിന് കൈമാറിയത്.

കുവൈത്തിന് നൽകാനുള്ള യുദ്ധ നഷ്ടപരിഹാരത്തുക ഇറാഖ് വീണ്ടും നൽകി തുടങ്ങി. യുഎൻ യുദ്ധ നഷ്ടപരിഹാര കമ്മീഷൻ മുഖേന 90 ദശലക്ഷം ഡോളറാണ് ഇറാഖ് കുവൈത്തിന് കൈമാറിയത്.

നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം വെള്ളിയാഴ്ചയാണ് ഇറാഖ് നഷ്ടപരിഹാരത്തുക കൈമാറിയത് . ഇതോടെ അധിനിവേശകാലത്തെ നാശനഷ്ടങ്ങൾക്ക് പകരമായി ഇറാഖ് കുവൈത്തിന് നൽകിയ തുക 47.9 ബില്യൺ ഡോളർ ആയി. ഐക്യരാഷ്ട്ര സഭ യുദ്ധ നഷ്ടപരിഹാര കമ്മീഷൻ നിശ്ചയിച്ച നഷ്ടപരിഹാരത്തുകയിൽ ഇനി 4.5 ബില്യൺ ഡോളർ ആണ് കുടിശിക ഉള്ളത്. അടുത്ത മൂന്നു വർഷം കൊണ്ട് ഇറാഖിന് നഷ്ടപരിഹാര കുടിശ്ശിക പൂർണമായും കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎൻസിസി പ്രസ്താവനയിൽ അറിയിച്ചു.

1990ലെ അധിനിവേശത്തെ തുടര്‍ന്നു കുവൈത്തിനുണ്ടായ നാശനഷ്ടങ്ങൾക്കു പകരമായാണ് യുഎൻ കോമ്പൻസേഷൻ കമ്മീഷന്‍റെ നിർദേശപ്രകാരം ഇറാഖ് കുവൈത്തിന് പണം നൽകുന്നത്. 52.4 കോടി ഡോളര്‍ ആണ് കമ്മീഷൻ നിശ്ചയിച്ച മൊത്തം നഷ്ടപരിഹാരത്തുക. രണ്ടു ദശകത്തോളമായി രാജ്യത്തെ എണ്ണവരുമാനത്തിന്‍റെ അഞ്ചു ശതമാനം നീക്കി വെച്ചാണ് ഇറാഖ് നഷ്ടപരിഹാരതുക നൽകി വരുന്നത്. ക്രൂഡോയിൽ വിലത്തകർച്ചയും ഐഎസ് തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടവും രാജ്യത്തിന്‍റെ സാമ്പത്തിക ഘടനയെ ബാധിച്ചതിനെ തുടർന്ന് 2014 മുതൽ യുദ്ധ നഷ്ടപരിഹാരത്തുക നൽകുന്നത് ഇറാഖ് നിർത്തിയിരുന്നു.