LiveTV

Live

Gulf

മക്കയില്‍‌ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 5 മരണം

മക്കയില്‍‌ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട്  5 മരണം
Summary
പാകിസ്താന്‍ സ്വദേശികളാണ് മരിച്ചത്

മക്കയില്‍‌ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. പാകിസ്താന്‍ സ്വദേശികളാണ് മരിച്ചത്. ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബസ് പൂര്‍ണമായും കത്തി നശിച്ചു.

ഇന്ന് ഉച്ചക്കാണ് അപകടമുണ്ടായത്. മക്കയിലെ ഉംറ കര്‍മങ്ങള്‍ക്ക് ശേഷം ബദറിലേക്ക് സന്ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു പാക്സിതാന്‍ സ്വദേശികളായ തീര്‍ഥാടകര്‍. മക്ക റോഡിനെയും യാമ്പു ഹൈവയും ബന്ധിപ്പിക്കുന്ന ഒറ്റവരി പാതയില്‍ സാബിറിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. എതിര്‍ ദിശയില്‍ വന്ന ബസുമായി കൂട്ടിയിടിച്ച് ബസും ടാങ്കറും കത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് തീര്‍ഥാടകരെ പുറത്തെടുത്തത്. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് മരിച്ചു. 20 പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. "ഖുലൈസ്" ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ കൂടാനാണ് സാധ്യതയെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.