LiveTV

Live

Gulf

ജിദ്ദയില്‍ സംഗീത രാവ്

Summary
ആയിരത്തോളം സംഗീത പ്രേമികൾ പരിപാടി ആസ്വദിക്കാനെത്തി. ജികെ സൗണ്ട്സ് ആയിരുന്നു സംഗീത രാവിന്റെ സംഘാടകർ.

സംഗീത റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ യുംന അജിൻ, അസ്‌ലം ആലുവ എന്നിവർ ചേർന്ന് ജിദ്ദയിൽ നടത്തിയ സംഗീത രാവ് ശ്രദ്ധേയമായി. ആയിരത്തോളം സംഗീത പ്രേമികൾ പരിപാടി ആസ്വദിക്കാനെത്തി. ജികെ സൗണ്ട്സ് ആയിരുന്നു സംഗീത രാവിന്റെ സംഘാടകർ.

'എ ഡേയ് വിത്ത് യുംന ആൻറ് അസ്‌ലം' എന്ന പേരിലായിരുന്നു പരിപാടി. ഹിറ്റ് ഗാനങ്ങളും ഗാനങ്ങൾക്കനുസരിച്ചുള്ള പ്രകടനങ്ങളും കൊണ്ട് യുംന അജിനും മെലഡി ഗാനങ്ങൾ കൊണ്ട് അസ്‌ലം ആലുവയും സദസ്സിനെ കയ്യിലെടുത്തു. ഓരോ ഗാനങ്ങളും ജിദ്ദ ഹറാസാത്തിലെ ഗനാത്തി ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള ആയിരക്കണക്കിന് സംഗീത പ്രേമികൾ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. സംഗീത റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ ഇരുവരും ആദ്യമായാണ് ജിദ്ദയിൽ പരിപാടി അവതരിപ്പിക്കുന്നത്. വി.പി മുഹമ്മദലി, മിർസാ ശരീഫ് എന്നിവർ ആശംസകൾ നേർന്നു. സജിൻ നിഷാൻ അവതാരകനായിരുന്നു. ജികെ സൗണ്ട്സ് പത്താം വാർഷികത്തോടനുബന്ധിച്ചാണ് സംഗീത രാവ് സംഘടിപ്പിച്ചത്.