LiveTV

Live

Gulf

ഉറുമ്പ് കടിയേറ്റ് മലയാളി യുവതി മരിച്ച സംഭവം; സൌദിയില്‍ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്

ഉറുമ്പ് കടിയേറ്റ് മലയാളി യുവതി മരിച്ച സംഭവം; സൌദിയില്‍ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്
Summary
സൌദിയിലെ കറുത്ത ഇനം ഉറുമ്പുകള്‍ക്ക് തീവ്രതയേറിയ വിഷമുണ്ട്

ഉറുമ്പ് കടിയേറ്റ് മലയാളി യുവതി മരിച്ച സാഹചര്യത്തില്‍ സൌദിയില്‍ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. സൌദിയിലെ കറുത്ത ഇനം ഉറുമ്പുകള്‍ക്ക് തീവ്രതയേറിയ വിഷമുണ്ട്. ഗള്‍ഫ് കാലാവസ്ഥ തണുപ്പിൽ നിന്നു ചൂടിലേക്ക് മാറുന്ന സമയമായതിനാല്‍ ഉറുമ്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.

സൌദിയിലെ റിയാദില്‍ ഉറുമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്. അടൂർ സ്വദേശി ജെഫി മാത്യൂവിടെ ഭാര്യ സൂസമ്മക്കായിരുന്നു ദാരുണാന്ത്യം. റിയാദിലെ മലസിലുള്ള വീട്ടിലെ കാര്‍പെറ്റില്‍ നിന്നാണ് ഇവര്‍ക്ക് ഉറുമ്പുകളുടെ കടിയേറ്റത്. ഇതിന് ശേഷം 16 ദിവസം വെൻറിലേറ്ററിലായിരുന്നു. സൌദിയിലെ കറുത്ത ഉറുമ്പുകള്‍ക്ക് തീവ്രതയേറിയ വിഷമുണ്ട്. ഇതിന് മനുഷ്യനെ കൊല്ലാനാകും. തണുപ്പില്‍ നിന്നും ചൂടിലേക്ക് മാറുകയാണ് സൌദിയില്‍ കാലാവസ്ഥ. ഇതിനിടയില്‍ അലര്‍ജിക്ക് സാധ്യതയേറയാണ്. ഇവര്‍ക്ക് വിഷമുള്ള ഉറുമ്പുകളുടെ കടിയേറ്റാല്‍ പ്രശ്നം വഷളാകും. ഇതിനായി പ്രതിരോധ മാര്‍ഗം സ്വീകരിക്കണം. തേളുകളുടെയും ഉറുമ്പുകളുടെയും കടിയേറ്റാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്. പാര്‍ക്കുകളില്‍ കുഞ്ഞുങ്ങളെ ഇരുത്തുമ്പോഴും ശ്രദ്ധ വേണം. ആസ്തമ, അലർജി ബാധിതർക്ക് മാത്രമാണ് ഇത്തരം ഉറുമ്പുകളുടെ ആക്രമണം സാരമായി ബാധിക്കുക. ആശുപത്രിയിലെത്തിച്ചാൽ തന്നെ കൃത്രിമ ശ്വാസം നൽകുന്ന സിപിആർ പ്രക്രിയക്ക് ഇരുപത് മിനിട്ടെങ്കിലും എടുക്കും. അതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചാൽ പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രയാസമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഉറുമ്പ് കടിയേറ്റ അടൂർ സ്വദേശിനിയെ ശ്വാസ തടസ്സം സംഭവിച്ച് ഹൃദയസ്തഭനത്തോടെയാണ് ആശുപത്രിയിൽ എത്തിക്കാനായത്.