LiveTV

Live

Gulf

ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പുതുക്കിയ ഫീസ് നിരക്ക് നിലവില്‍ വന്നു

ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പുതുക്കിയ ഫീസ് നിരക്ക് നിലവില്‍ വന്നു
Summary
ഫീസ് തുകയില്‍ 15 റിയാലിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഒരേ കുടുംബത്തിലെ രണ്ടാമത്തെ കുട്ടിക്ക് നല്‍കി വന്ന ഫീസിളവ് എടുത്ത് കളഞ്ഞു.

ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പുതുക്കിയ ഫീസ് നിരക്ക് നിലവില്‍ വന്നു. ഫീസ് തുകയില്‍ 15 റിയാലിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഒരേ കുടുംബത്തിലെ രണ്ടാമത്തെ കുട്ടിക്ക് നല്‍കി വന്ന ഫീസിളവ് എടുത്ത് കളഞ്ഞു. അഡ്മിഷന്‍ ഫീസ് 1000 റിയാലില്‍ നിന്നും 1500 റിയാലായും വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഫീസ് വര്‍ധനവ് പ്രഖ്യാപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നത്. രാജ്യത്ത് നടപ്പിലാക്കിയ മൂല്യ വര്‍ധിത നികുതിയും, സ്‌കൂള്‍ അധ്യാപകരുടെ വര്‍ധിപ്പിച്ച അജീര്‍ ലെവിയും കാരണം സ്‌കൂളിന് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് ഫീസ് വര്‍ധനവ് പ്രഖ്യാപിച്ചത്. തുടക്കത്തില്‍ വലിയൊരു വര്‍ധനവിനുള്ള സാധ്യതകളാണ് സ്‌കൂള്‍ അതികൃതര്‍ നല്‍കിയിരുന്നത്. എങ്കിലും രക്ഷിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ധനവിന്റെ തോത് കുറക്കുകയാണുണ്ടായത്.

അധികം വരുന്ന ചിലവുകള്‍ രക്ഷിതാക്കളും അധ്യാപകരും സ്‌കൂളും ഒരുമിച്ച് വഹിക്കുക എന്നതാണ് പൊതു വികാരം. ഇതേ തുടര്‍ന്നാണ് സ്‌കൂള്‍ അതികൃതര്‍ ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തി ചേര്‍ന്നത്. കഴിഞ്ഞ ദിവസം ഫീസ് വര്‍ധനവ് പ്രഖ്യാപിച്ച റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ 75 റിയാലിന്റെ വര്‍ധനവാണ് പ്രഖ്യാപിച്ചിരുന്നത്. പുതിയ ഫീസ് വര്‍ധനവ് ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.