LiveTV

Live

Gulf

നിയോം യാഥാര്‍ഥ്യമാകുന്നു; ആദ്യ ഘട്ട നിര്‍മാണം തുടങ്ങുന്നു

നിയോം യാഥാര്‍ഥ്യമാകുന്നു; ആദ്യ ഘട്ട നിര്‍മാണം തുടങ്ങുന്നു
Summary
സൌദി പ്രതിരോധ മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് നിയോം

സൌദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ നിയോമിന്റെ ആദ്യ ഘട്ട നിര്‍മാണത്തിനുള്ള കരാര്‍ കൈമാറി. അഞ്ച് പടു കൂറ്റന്‍ കൊട്ടാരങ്ങളാണ് പദ്ധതി പ്രദേശത്ത് ആദ്യം നിര്‍മിക്കുക. പൂര്‍ണമായും പുനരുപയോഗ ഊര്‍ജമുപയോഗിച്ചാകും പദ്ധതി.

സൌദി പ്രതിരോധ മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. അഞ്ഞൂറ് ബില്ല്യണ് ഡോളറാണ് നിര്‍മാണച്ചെലവ്. സൌരോര്‍ജമടക്കമുള്ള എണ്ണ ഇതര ഊര്‍ജമാകും പദ്ധതി മേഖലയില്‍. പദ്ധതിയുടെ നിര്‍മാണം ഈ വര്‍ഷത്തോടെ തുടങ്ങുമെന്നാണ് സൂചന. ഇതിനുള്ള കരാറുകള്‍ കൈമാറിക്കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ അഞ്ച് കൊട്ടാരങ്ങളാണ് പദ്ധതി മേഖലയില്‍ വരിക. രാജാവ്, കിരീടാവകാശി, രാജ കുടുംബം എന്നിവര്‍ക്കായാണിതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സൌദി-ഈജിപ്ത്-ജോര്‍ദാന്‍ അതിര്‍ത്തിയാലാണ് പദ്ധതി പ്രദേശം. വന്‍ നിക്ഷേപ-ജോലി സാധ്യതകള്‍ തുറക്കും നിയോം. പൂര്‍ണമായും എണ്ണയെ ആശ്രയിച്ചായിരുന്നു സൌദിയുടെ സന്പദ്ഘടന. ഇതില്‍ നിന്നു മാറി എണ്ണേതര വരുമാനം കൂട്ടാനുള്ള പദ്ധതി കൂടിയാണിത്.10,230 ചതുരശ്ര കിലോമീറ്ററിലാണ് പദ്ധതി. ന്യൂയോര്‍ക്ക് നഗരത്തിന്റെ 33 ഇരട്ടി വലിപ്പമെന്ന് ചുരുക്കം. സൌദി അരാംകോയുടെ അഞ്ച് ശതമാനം ഓഹരി വിറ്റാണ് നിയോമിന്റെ നിര്‍‌മാണത്തുക കണ്ടെത്തുക. ഇതിനകം ലോകത്തെ വന്‍കിട കമ്പനികള്‍ പദ്ധതിയില്‍ നിക്ഷേപ താല്‍പര്യവുമായി രംഗത്തുണ്ട്.