LiveTV

Live

Gulf

ജനസാഗരത്തെ സാക്ഷിയാക്കി മീഡിയവണ്‍ അഞ്ചാംവാര്‍ഷികത്തിന് തുടക്കം

ജനസാഗരത്തെ സാക്ഷിയാക്കി മീഡിയവണ്‍ അഞ്ചാംവാര്‍ഷികത്തിന് തുടക്കം
Summary
അഭിനയത്തികവിന്റെ 40 വര്‍ഷം പിന്നിടുന്ന മോഹന്‍ലാലിനൊപ്പം, പിന്നണി ഗാനരംഗത്ത് 35 വര്‍ഷം പിന്നിട്ട ഗായകന്‍ എം ജി ശ്രീകുമാറും, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭിലക്ഷ്മിയും മീഡിയവണിന്റെ ആദരം ഏറ്റുവാങ്ങി

ജനസാഗരത്തെ സാക്ഷിയാക്കി ദുബൈയില്‍ മീഡിയവണ്‍ അഞ്ചാംവാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദുബൈ ഗ്ലോബല്‍ വില്ലേജില്‍ സംഘടിപ്പിച്ച 'പ്രവാസോല്‍സവ'ത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ദുബൈ ഗ്ലോബല്‍ വില്ലേജില്‍ തടിച്ചുകൂടിയ മുക്കാല്‍ ലക്ഷത്തോളം ജനങ്ങളെ സാക്ഷിനിര്‍ത്തിയാണ് മോഹന്‍ലാലും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് മീഡിയവണ്‍ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ നാന്ദി കുറിച്ചത്.

അഭിനയത്തികവിന്റെ 40 വര്‍ഷം പിന്നിടുന്ന മോഹന്‍ലാലിനൊപ്പം, പിന്നണി ഗാനരംഗത്ത് 35 വര്‍ഷം പിന്നിട്ട ഗായകന്‍ എം ജി ശ്രീകുമാറും, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭിലക്ഷ്മിയും മീഡിയവണിന്റെ ആദരം ഏറ്റുവാങ്ങി. ദുബൈ ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹി ലാലേട്ടന് ഉപഹാരം കൈമാറി മീഡിയാവൺ എക് സിക്യൂട്ടിവ് ഡയറക് ടര്‍ ടി.കെ. ഫാറൂഖ് ആമുഖ പ്രഭാഷണം നടത്തി. മീഡിയവണ്‍ ഡെ.സി.ഇ.ഒ എം. സാജിദ്, ഡയറക് ടർമാരായ ഡോ. സിദ്ദീഖ് അഹ് മദ് , ഷാറൂൺ ഷംസുദ്ദീൻ, ഡോ. അഹ് മദ് , വി.പി. അബു, അബ് ദു റസാഖ് , സലാം മേലാറ്റൂർ, , ജി.സി.സി ഒാപ്പറേഷൻസ് ഡയറക് ടർ മുഹമ്മദ് റോഷൻ,ഗൾഫ് മാധ്യമം റസിഡൻറ് എഡിറ്റർ പി. െഎ.നൗഷാദ് , മീഡിയാവൺ എക് സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ബിശ് റുദ്ദീൻ ശർഖി തുടങ്ങിയവർ സംബന്ധിച്ചു.

പിക് സല്ലോ ഡോട്ട് കോം എം.ഡി.മുഹമ്മദ് വാസിഫ് , ഡച്ച് ആൻറ് ഹബ്രോ എം.ഡി.സാദിഖ് എ.കെ, ഇംപെക് സ് ഡയറക് ടർ സി. ജുനൈദ് , നെല്ലറ ഫുഡ് സ് എം.ഡി ഷംസുദ്ദീൻ, സീബ്രീസ് എം.ഡി റഷീദ് അലി എന്നിവർക്ക് മോഹൻലാൽ ഉപഹാരം കൈമാറി.