LiveTV

Live

Gulf

മീഡിയവണ്‍ 'പ്രവാസോല്‍സവം'; ജനപങ്കാളിത്തത്തില്‍ പുതിയ റെക്കോര്‍ഡ്

മീഡിയവണ്‍ 'പ്രവാസോല്‍സവം'; ജനപങ്കാളിത്തത്തില്‍ പുതിയ റെക്കോര്‍ഡ്
Summary
ഗ്ലോബല്‍ വില്ലേജില്‍ പൂഴിയിട്ടാല്‍ വീഴില്ലെന്ന വിധം ആസ്വാദകര്‍ തടിച്ചുകൂടി

ദുബൈയില്‍ അരങ്ങേറിയ മീഡിയവണ്‍ പ്രവാസോല്‍സവം ജനപങ്കാളിത്തത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. ദുബൈ ഗ്ലോബല്‍ വില്ലേജില്‍ എഴുപത്തി രണ്ടായിരത്തിലേറെ പേര്‍ മീഡിയവണ്‍ അഞ്ചാംവാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്തു എന്നാണ് ഔദ്യോഗിക കണക്ക്.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുപ്പതിനായിരം കാണികളെ അണിനിരത്തിയാണ് മീഡിയവണ്‍ ഒന്നാം വാര്‍ഷികത്തില്‍ പ്രവാസോല്‍സവത്തിന് തുടക്കമിട്ടതെങ്കില്‍ അഞ്ചാം വര്‍ഷം ആ റെക്കോര്‍ഡും പഴങ്കഥയായി. ഗ്ലോബല്‍ വില്ലേജില്‍ പൂഴിയിട്ടാല്‍ വീഴില്ലെന്ന വിധം ആസ്വാദകര്‍ തടിച്ചുകൂടി. ദുബൈ ഗ്ലോബല്‍ വില്ലേജ് ഒരു വിസ്മയമാണെങ്കില്‍ അവിടെ മറ്റൊരു വിസ്മയം തീര്‍ക്കുകയായിരുന്നു മീഡിയവണ്‍ പ്രവാസോല്‍സവം.