LiveTV

Live

Gulf

കമോണ്‍ കേരള വേദിയില്‍ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

കമോണ്‍ കേരള വേദിയില്‍ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
Summary
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വികെ ഹംസ അബ്ബാസിന്റെയും തസ്‍ലീന മൊയ്തുവിന്റെയും പുസ്തകങ്ങളാണ് വെളിച്ചം കണ്ടത്.

കമോണ്‍ കേരള രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിനും വേദിയായി. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വികെ ഹംസ അബ്ബാസിന്റെയും തസ്‍ലീന മൊയ്തുവിന്റെയും പുസ്തകങ്ങളാണ് വെളിച്ചം കണ്ടത്. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വികെ ഹംസ അബ്ബാസ് രചിച്ച സന്മാര്‍ഗത്തിന്റെ താഴ്‍വര- ചരിത്രത്തിന്റെ പുനസമാഗമം എന്ന പുസ്തകം മെയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ ഇ കൊട്ടിക്കൊള്ളനാണ് പ്രകാശനം ചെയ്തത്.

പി വി അബ്ദുല്‍ വഹാബ് എംപി കോപ്പി ഏറ്റുവാങ്ങി. അതേവേദിയില്‍ ദുബൈയില്‍ കന്പ്യൂട്ടര്‍ എഞ്ചിനീയറായ തസ്‍ലീന മൊയ്തുവിന്റെ ആദ്യ ഇംഗ്ലീഷ് നോവലായ നൂലാന്‍ പി വി അബ്ദുല്‍ വഹാബ് പ്രകാശനം ചെയ്തു. ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്ന വിമാനത്തിലുണ്ടായിരുന്ന പിതാവിനെ തിരയുന്ന മകളുടെ കഥയാണ് നൂലാന്‍. സയന്‍സ് ഫിക്ഷന്‍ ഫാന്റസിയായ ഈ പുസ്തകത്തിന് തുടര്‍ച്ചകളുണ്ടാകുമെന്നും തസ് ലീന പറഞ്ഞു.