LiveTV

Live

Gulf

സൌദിയില്‍ വാറ്റില്‍ കൃത്രിമത്വം; 250 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സൌദിയില്‍ വാറ്റില്‍ കൃത്രിമത്വം; 250 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
Summary
അതോറിറ്റിയുടെ വിവിധ സംഘങ്ങള്‍ രാജ്യത്ത് പരിശോധന തുടരുകയാണ്.

സൌദിയില്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നതില്‍ കൃത്രിമത്വം കാണിച്ച 250 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പതിനാലായിരം പരാതികളാണ് വാറ്റ് സംബന്ധിച്ച് സകാത്ത് ആന്‍റ് ടാക്സ് അതോറിറ്റിക്ക് ലഭിച്ചത്. അതോറിറ്റിയുടെ വിവിധ സംഘങ്ങള്‍ രാജ്യത്ത് പരിശോധന തുടരുകയാണ്.

മൂല്യവര്‍ധിത നികുതി പ്രബല്യത്തിലായത് ജനുവരി ഒന്നിനാണ്. ഇതിന് ശേഷം വിവിധ രൂപത്തിലുള്ള പരാതികള്‍ ലഭിച്ചു. സകാത്ത് ആന്‍റ് ടാക്സ് അതോറിറ്റിയുടെ പരിശോധനയില്‍ 250 സ്ഥാപനങ്ങളാണ് കുടുങ്ങിയത്. നികുതി ബാധകമായിട്ടും സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കല്‍, നിയമവിരുദ്ധമായി വാറ്റ് രജിസ്റ്റര്‍ ചെയ്യല്‍, അഞ്ച് ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടാക്കല്‍, ബാധകമല്ലാത്ത ഉത്പന്നങ്ങള്‍ക്ക് നികുതി ഈടാക്കല്‍ എന്നിവക്കാണ് നടപടി എടുത്തത്. ജനുവരി ഒന്നുമുതല്‍ പതിനാലായിരത്തിലേറെ പരാതികളാണ് സകാത്ത് ആന്‍റ് ടാക്സ് അതോറിറ്റിക്ക് ലഭിച്ചത്. പരാതികളില്‍ 90 ശതമാനത്തിനും നടപടി സ്വീകരിച്ചു. അതോറ്റിക്ക് കീഴില്‍ 29 പരിശോധക സംഘങ്ങളുണ്ട്. 1322 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഉത്പന്നങ്ങള്‍ വാങ്ങുന്ന കടകള്‍ ടാക്സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തോ എന്നറിയാന്‍ അതോറിറ്റി അപ്ലിക്കേഷന്‍ ഇറക്കിയിട്ടുണ്ട്.