LiveTV

Live

Gulf

ഒമാനും സ്വദേശിവത്കരണത്തിലേക്ക്

ഒമാനും സ്വദേശിവത്കരണത്തിലേക്ക്
Summary
ലഭ്യമായ തൊഴിലിന്​ സ്വദേശികൾ പ്രാപ്തരല്ലാതെ വരുകയോ വേണ്ടത്ര പരിശീലനം ലഭിക്കാതിരിക്കുകയോ ചെയ്താൽ വിദേശികളെ റിക്രൂട്ട്​ ചെയ്യാം.

ഒമാനില്‍ സ്വദേശിവത്കരണ നടപടികൾ കാർക്കശ്യമില്ലാതെ നടപ്പിലാക്കുമെന്ന സൂചനകൾ നൽകി വ്യവസായ വാണിജ്യ മന്ത്രി ഡോ. അലി ബിൻ മസൂദ്​ അൽ സുനൈദി. ലഭ്യമായ തൊഴിലിന്​ സ്വദേശികൾ പ്രാപ്തരല്ലാതെ വരുകയോ വേണ്ടത്ര പരിശീലനം ലഭിക്കാതിരിക്കുകയോ ചെയ്താൽ വിദേശികളെ റിക്രൂട്ട്​ ചെയ്യാം.

ഓരോ വർഷവും സ്വകാര്യ മേഖല പതിനായിരം തൊഴിൽ അവസരങ്ങളാണ്​ സൃഷ്ടിക്കുന്നത്​. ഈ അവസരങ്ങളുടെ മതിയായ വിഹിതം സ്വന്തമാക്കാൻ ഒമാനി തൊഴിലന്വേഷകരോട്​ മന്ത്രി ആവശ്യപ്പെട്ടു. സ്വദേശിവത്കരണത്തിന്റെ വിജയം ഉറപ്പാക്കാൻ അടുത്തഘട്ടത്തിൽ കർശന നടപടികളെടുക്കുമെന്നും ഒമാൻ ടെലിവിഷന്റെ 'ടുഗദർ വീ വർക്ക്​' പരിപാടിയിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. സ്വദേശിവത്കരണ തോത്​ പാലിക്കാത്ത കമ്പനികൾക്ക്​ വായ്‍പകളും മന്ത്രാലയത്തിന്റെ സേവനങ്ങളും മറ്റും നിഷേധിക്കുന്നതടക്കം നടപടികളാകും അടുത്ത ഘട്ടത്തിൽ നടപ്പിൽ വരുത്തുക. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി 17 ലക്ഷത്തിലധികം തൊഴിലുകളാണ്​ സ്വകാര്യ മേഖലയിൽ ലഭ്യമായത്​. ഇതിൽ ബഹുഭൂരിപക്ഷവും വിദേശികളാണ്​ കരസ്ഥമാക്കിയത്​. വിരമിക്കുന്നതും പ്രവാസം അവസാനിപ്പിച്ച്​ പോകുന്നവരുമായ വിദേശികൾക്ക്​ പകരം സ്വദേശികളെ നിയമിക്കുന്നത്​ തൊഴിലാളികൾ പ്രാധാന്യത്തോടെ കണക്കിലെടുക്കണമെന്നും മന്ത്രി സുനൈദി പറഞ്ഞു.