LiveTV

Live

Gulf

സൗദിയില്‍ ഡ്രൈവിങ് നിയമലംഘനം; സ്ത്രീകളെ തടവിലാക്കാന്‍ പ്രത്യേക കേന്ദ്രം

സൗദിയില്‍ ഡ്രൈവിങ് നിയമലംഘനം;  സ്ത്രീകളെ തടവിലാക്കാന്‍ പ്രത്യേക കേന്ദ്രം
Summary
അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്ക് സൌദിയില്‍ വാഹനമോടിക്കാം. ഇതിന് മുന്നോടിയായി ട്രാഫിക് നിയമത്തില്‍ ചില മാറ്റങ്ങളുണ്ടായേക്കും.

സൌദിയില്‍ ഡ്രൈവിങ് നിയമലംഘനത്തിന് പിടിയിലാകുന്ന സ്ത്രീകളെ തടവില്‍ പാര്‍പ്പിക്കാന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നു. സ്ത്രീകളുടെ സൌകര്യവും സ്വകാര്യതയും മാനിച്ചാണ് തീരുമാനം. അടുത്ത വര്‍ഷം ജൂണ്‍ 24ന് മുമ്പ് വാഹനമോടിക്കുന്ന സ്ത്രീകള്‍ക്ക് തൊള്ളായിരം റിയാലാണ് പിഴ.

അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്ക് സൌദിയില്‍ വാഹനമോടിക്കാം. ഇതിന് മുന്നോടിയായി ട്രാഫിക് നിയമത്തില്‍ ചില മാറ്റങ്ങളുണ്ടായേക്കും. പരിഷ്കരണത്തിന് ശേഷവും ഗുരുതര പിഴവുകള്‍ക്ക് പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും തടവുണ്ടാകും. ഇവരെ പാര്‍പ്പിക്കാനാണ് പ്രത്യേക കേന്ദ്രങ്ങള്‍. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ ഖൈലാണ് ഇക്കാര്യമറിയിച്ചത്.

ആഭ്യന്തര മന്ത്രാലയവുമായി ആലോചിച്ച് ഏതൊക്കെ കേസുകളില്‍ തടവില്‍ പാര്‍പ്പിക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂണ്‍ 24ന് മുമ്പ് സ്ത്രീകള്‍ക്ക് വാഹമനോടിക്കാനാകില്ല. ഈ നിയമം ലംഘിച്ചാല്‍ 900 റിയാലാണ് പിഴ. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ട്രാഫിക് വിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്. വിവിധ സര്‍വകലാശാലകളുമായി സഹകരിച്ച് സെത്രീകള്‍ക്കായി ഡ്രൈവിങ് സ്കൂളുകള്‍ സജ്ജമായിട്ടുണ്ട്. വനിതാ ഡ്രൈവര്‍മാര്‍ സഹായത്തിനുണ്ടാകും. സര്‍വകലാശാലയില്‍ നിന്ന് പുറമെയുള്ളവര്‍ക്കും വാഹനമോടിക്കാന്‍ പഠിക്കാം. പ്രത്യേക ട്രെയിനിങ് ക്ലാസുകളും ഇവര്‍ക്ക് നല്‍കും.