LiveTV

Live

Gulf

സൗദിയിലേക്ക് വീട്ടുവേലക്കാരുടെ റിക്രൂട്ട്മെന്റ് ഇനി ഓണ്‍ലൈന്‍ മാത്രം

സൗദിയിലേക്ക് വീട്ടുവേലക്കാരുടെ റിക്രൂട്ട്മെന്റ് ഇനി ഓണ്‍ലൈന്‍ മാത്രം
Summary
വീട്ടുജോലിക്കാരുടെയും തൊഴിലുടമയുടേയും അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സൗദിയിലേക്ക് വീട്ടുവേലക്കാരുടെ റിക്രൂട്ട്മെന്റ് ഇനി ഓണ്‍ലൈന്‍ വഴി മാത്രം. വീട്ടു തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാറുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയതായി തൊഴില്‍ മന്ത്രാലയമാണ് അറിയിച്ചത്. വീട്ടുജോലിക്കാരുടെയും തൊഴിലുടമയുടേയും അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.