LiveTV

Live

Gulf

ഗൾഫ്​ ഖേലയിൽ നിന്നുള്ള വിമാന കമ്പനികളുടെ ചിറകരിയാൻ വീണ്ടും അമേരിക്കൻ നീക്കം

ഗൾഫ്​ ഖേലയിൽ നിന്നുള്ള വിമാന കമ്പനികളുടെ ചിറകരിയാൻ വീണ്ടും അമേരിക്കൻ നീക്കം
Summary
നികുതിയിളവിൽ നിന്ന്​ വിദേശ വിമാന കമ്പനികളെ ഒഴിവാക്കാനുള്ള യുഎസ്​ നിർദ്ദേശത്തിനെതിരെ ഗൾഫ്​ വിമാന കമ്പനികൾ സംയുക്തമായി രംഗത്തു വന്നു

ഗൾഫ്​ ഖേലയിൽ നിന്നുള്ള വിമാന കമ്പനികളുടെ ചിറകരിയാൻ വീണ്ടും അമേരിക്കൻ നീക്കം. നികുതിയിളവിൽ നിന്ന്​ വിദേശ വിമാന കമ്പനികളെ ഒഴിവാക്കാനുള്ള യുഎസ്​ നിർദ്ദേശത്തിനെതിരെ ഗൾഫ്​ വിമാന കമ്പനികൾ സംയുക്തമായി രംഗത്തു വന്നു. വിമാനത്തിനുള്ളിൽ ലാപ്​ടോപ്​ ​ഉൾപ്പെടെ ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയതും ഗൾഫ്​ കമ്പനികൾക്ക്​ തിരിച്ചടിയായി മാറിയിരുന്നു.

നികുതി ഇളവ്​ പിൻവലിക്കുന്നതോടെ യാത്രാനിരക്കിൽ വൻവർധനയാകും ഉണ്ടാവുക. ഏവിയേഷൻ രംഗത്ത്​ ഇത്​ വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന്​ ഇത്തിഹാദ്​ എയർവേസ്​, എമിറേറ്റ്​സ്​ എയർലൈൻസ്​ എന്നിവ അമേരിക്കക്ക്​ മുന്നറിയിപ്പ്​ നൽകി. ഗൾഫ്​ എയർ, ഒമാൻ എയർ, എയർ അറേബ്യ, കുവൈത്ത്​ എയർവേസ്​, സൗദിയ എന്നീ കമ്പനികൾ കൂടി ഉൾപ്പെട്ട അറബ്​ എയർ കാരിയർ സംഘനയും യു.എസ്​ നിർദേശം തള്ളണം എന്നാവശ്യപ്പെട്ട്​ രംഗത്തു വന്നു. വിദേശ വിമാന കമ്പനികൾക്ക്​ നികുതി ഏർപ്പെടുത്തുന്നത്​ അപകടകരമായ പ്രവണത ആയിരിക്കുമെന്ന്​ സംഘടന ചൂണ്ടിക്കാട്ടി. യു.എസ്​ നീക്കത്തിനെതിരെ യു.എൻ അന്താരാഷ്​ട്ര വ്യോമയാന സംഘടന, അയാട്ട എന്നിവക്ക്​ പരാതി നൽകാനും ഗൾഫ്​ വിമാന കമ്പനികൾ തീരുമാനിച്ചു.

യു.എസ്​ ടാക്സ്​ കോഡിൽ ഭേദഗതിവരുത്തി വിദേശ വിമാന കമ്പനികൾക്ക്​ നികുതി ഏർപ്പെടുത്തണമെന്ന നിർദേശം യു.എസ്​ സെനറ്റർ ജോണി ​ഐസക്​സൺ ആണ്​ പോയവാരം കൊണ്ടു വന്നത്​. അമേരിക്കയുമായി വരുമാന നികുതി ഉടമ്പടി ഇല്ലാത്ത എല്ലാ രാജ്യങ്ങളിലെയും വിമാന കമ്പനികൾക്ക്​ നികുതി ബാധകമാക്കണമെന്നും ഭേദഗതി നിർദേശത്തിലുണ്ട്​. നിയമം നടപ്പായാൽ യുനൈറ്റഡ്​, ഡൽറ്റ, അമേരിക്കൻ എയർലൈൻസിനാകും മെച്ചം. ഇത്തിഹാദ്​, എമിറേറ്റ്​സ്​, ഖത്തർ എയർവേസ്​ എന്നിവയാകും വലിയ വിലയൊടുക്കേണ്ടി വരിക. യു.എസ്​ യാത്രക്കാർക്ക്​ മികച്ച സേവനം നൽകുന്ന ഗൾഫ്​ വിമാന കമ്പനികളെ ഒതുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ തന്നെ ഭാഗമാണ്​ പുതിയ നീക്കവും.