LiveTV

Live

Gulf

മഴ യാമ്പുവിന് നല്‍കിയത് ആഹ്ലാദം

മഴ യാമ്പുവിന് നല്‍കിയത് ആഹ്ലാദം
Summary
കുത്തിയൊലിച്ചെത്തിയ ഈ വെള്ളപ്പാച്ചില്‍ നനച്ചത് കര്‍ഷകരുടെ മണ്ണാണ്

ജിദ്ദക്ക് ദുരിതം സമ്മാനിച്ച മഴ യാമ്പുവിന് നല്‍കിയത് ആഹ്ലാദമാണ്. കാര്യമായ മഴയില്ലാത്തതിനാല്‍ ആശങ്കയിലായിരുന്നു മേഖലയിലെ കര്‍ഷകര്‍. മദീനയുടെയും യാമ്പുവിന്റെയും വിവിധ ഭാഗങ്ങളില്‍ പെയ്ത മഴയിലും വെള്ളക്കെട്ടുണ്ടായി. കുത്തിയൊലിച്ചെത്തിയ ഈ വെള്ളപ്പാച്ചില്‍ നനച്ചത് കര്‍ഷകരുടെ മണ്ണാണ്. കുറച്ച് വർഷങ്ങളായി യാമ്പുവിൽ കാര്യമായ മഴ പെയ്യാത്തതിൽ ഏറെ ആശങ്കയിലായിരുന്നു. എന്നാല്‍ ഇന്ന് രാവിലെയും ഇന്നലെയുമായി പെയ്ത മഴ കൃഷിയിടങ്ങള്‍ നനച്ചു.

കഴിഞ്ഞ വര്‍ഷം മദീനയില് ഭേദപ്പെട്ട മഴ ലഭിച്ചിരുന്നുവെങ്കിലും യാമ്പുവില്‍ ലഭിച്ചില്ല. ഇന്നലെ പെയ്ത മഴയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. മഴയെ തുടർന്ന്​ സഹായംതേടിയുള്ള 40 കാളുകളെത്തിയതായി യാംമ്പൂ മേഖല സിവിൽ ഡിഫൻസ്​ വ്യക്​തമാക്കി. വെള്ളത്തില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പലഭാഗത്തും ഗതാഗതം താറുമാറായി. ചില കടകളില്‍ വെള്ളം കയറിയതായും റിപ്പോട്ടുകളുണ്ട്. മദീന പ്രവിശ്യയിലും ഭേദപ്പെട്ട മഴ ലഭിച്ചു. ചിലഭാഗങ്ങളിലെത്തിയ ആദ്യ മഴയില്‍ വീണത് ആലിപ്പഴങ്ങള്‍. ചില റോഡുകൾ വെള്ളത്തിൽ മുങ്ങി. വരും ദിവസങ്ങളിലും നേരിയ മഴക്ക് സാധ്യതയുണ്ട് മേഖലയില്‍.